യുവാവ് അയൽവാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ചു!വിവാഹം മുടക്കിയതിന്റെ വൈരാഗ്യം എന്നും മൊഴി

കണ്ണൂർ :കണ്ണൂർ ചെറുപുഴയിൽ ചെറുപ്പക്കാരൻ അയൽവാസിയുടെ കാറ്റേ ജെസിബി കൊണ്ട് പൊളിച്ചുമാറ്റി .വിവാഹം മുടക്കിയയതിന്റെ വൈരാഗ്യം ആണെന്നാണ് വിവരം.കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഇന്നലെ രാവിലെയാണ് സംഭവം.ഊമലയിൽ കച്ചവടംനടത്തുന്ന കൂമ്പൻകുന്നിലെ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയിൽ ആൽബിൻ മാത്യു (31) ജെസിബി കൊണ്ടു തകർത്തത്.

തന്റെ വിവാഹം മുടക്കിയതിനാണ് കട തകർത്തതെന്ന് ആൽബിൻ പറഞ്ഞതായി പൊലീസ് പറയുന്നു.ആൽബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കട പൂർണമായും തകർന്ന നിലയിലാണ്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top