ദുരിതാശ്വാസത്തിന് തന്റെ വിഹിതവുമായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍; അച്ഛനും സഹോദരനും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് തുക കൈമാറി

തിരുവനന്തപുരം: പ്രളയമഴയില്‍ ദുരിതത്തിലായ കേരളത്തെ സാഹയിക്കുന്നതിന് അനേകം പേര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പലരും തങ്ങളാല്‍ കഴിയുന്നത് സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി തങ്ങളുടെ കടമ നിറവേറ്റുന്നുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സംഭാവന നല്‍കിയിരിക്കുകയാണ്.

15 ലക്ഷം രൂപയാണ് സഞ്ജു സംഭാവനയായി നല്‍കി യത്. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന്‍ സാലി സാംസണും ചേര്‍ന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യ എ ടീമിന്റെ മല്‍സരങ്ങള്‍ക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

Latest
Widgets Magazine