അത് സുകുമാരക്കുറുപ്പ് തന്നെയെന്ന് ഉറപ്പിച്ച് അയല്‍വാസി; മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

പത്തനംതിട്ട: ബിവറേജസ് ഷോപ്പ് മാനേജര്‍ രാജസ്ഥാനില്‍ കണ്ട സന്യാസി, സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ചെറിയനാട് സ്വദേശി. സുകുമാരക്കുറുപ്പിന്റെ അയല്‍വാസിയായ ജോണാണ് സന്യാസിയുടെ ചിത്രം സുകുമാരക്കുറുപ്പെന്ന് സ്ഥിരീകരിച്ചത്.

ആലപ്പുഴ ക്രൈംബ്രാഞ്ച് അടുത്ത ദിവസം ഇയാളുടെ മൊഴിയെടുക്കും. പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സി ഇസ്മായില്‍ സുകുമാരക്കുറുപ്പിനെ കണ്ടെന്ന് സംശയിച്ചിരുന്ന് മൊഴി നല്‍കിയിരുന്നു. 2007ല്‍ രാജസ്ഥാനില്‍ അധ്യാപകനായിരിക്കെ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ലക്ഷണങ്ങളും സുകുമാരക്കുറുപ്പെന്ന് സംശയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണത്തില്‍ സന്യാസി മലയാളിയാണെന്നറിഞ്ഞ് പോലീസിനെ വിവരമറിയിച്ചെങ്കിലും അന്വേഷണമുണ്ടായില്ല. ഹരിദ്വാറിലെ ഒരു ബ്ലോഗില്‍ വീണ്ടും ഇതേ സന്യാസിയെ കണ്ടതോടെ വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയായിരുന്നു.

Top