കൊറോണ ഏറ്റവും കൂടുതൽ കേരളത്തിൽ!!രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 500 കടന്നു, 548 ജില്ലകൾ അടച്ചുപൂട്ടലിൽ

ന്യൂഡൽഹി: ലോകം കൊറോണ ഭീതിയിലാണ് . കൊറോണ ബാധിച്ചവരെ അകറ്റി നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ അത് തന്നെയാണ് ഉത്തമം. എന്നാല്‍ വിവേചനം കാണിക്കരുത്. കൊറോണ രോഗം ബാധിച്ചെന്ന് സംശയമുള്ളവര്‍, വിദേശത്ത് നിന്ന് എത്തിയവര്‍. അസുഖത്തിന്റെ ലക്ഷണം കാണിക്കുന്നവര്‍… ഇവരെല്ലാം രണ്ടാഴ്ച കാലം നിരീക്ഷണത്തില്‍ കഴിയുകയും പരിശോധനാ ഫലം ലഭിക്കുംവരെ കാത്തിരിക്കുകയും വേണം.

അതേസമയം കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് 30 സംസ്ഥാനങ്ങളിലെ 548 ജില്ലകൾ പരിപൂർണ അടച്ചുപൂട്ടലിലേക്ക്. കേന്ദ്രഭരണ പ്രദേശങ്ങളിലടക്കം ഇന്ത്യയിൽ 511 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് പത്താമത്തെ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലുമടക്കം അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കൊറോണ സ്ഥിരീകരിച്ച 511 പേരിൽ 75 പേർക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. മണിപ്പൂരിൽ കൊറോണ വെെറസ് സ്ഥിരീകരിച്ച ആദ്യകേസ് റിപ്പോർട്ട് ചെയ്തു. യു.കെയിൽ നിന്നും എത്തിയ 23കാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കർണാടകയിലും പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ 491 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 95 കൊറോണ ബാധിതരുണ്ട് മഹാരാഷ്ട്രയിൽ -87പേരും

പശ്ചിമ ബംഗാളിലും ഹിമാചല്‍ പ്രദേശിലും തിങ്കളാഴ്ച ഓരോ മരണങ്ങളുണ്ടായി.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ആഭ്യന്തര വിമാന സർവീസുകളടക്കം കേന്ദ്രം കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡല്‍ഹി,​ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ഹരിയാന, ബിഹാര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, ത്രിപുര, ഗോവ, നാഗാലാന്‍ഡ്, മണിപ്പുര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ പരിപൂര്‍ണമായി അടച്ചു. നിലവില്‍ സിക്കിമിലും മിസോറാമിലും മാത്രമാണ് നിയന്ത്രണങ്ങള്‍ ഇതുവരെ ഏര്‍പ്പെടുത്താത്ത പ്രദേശങ്ങള്‍.

ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 1000ത്തിൽ അധികം പ്രവാസികളുള്ള പഞ്ചാബിലും നിലവിൽ കർശന നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബാണ് ആദ്യമായി കർഫ്യു ഏർപ്പെടുത്തിയത്. കടകൾ,​ മാളുകൾ,​ ഗതാഗതം എന്നിവയ്ക്കടക്കം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് നിയന്ത്രണമേർപ്പെടുത്താതിരുന്നത്. അതേസമയം,​ കൊൽക്കത്തയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ച 57കാരന് വിദേശത്തു നിന്ന് പോയവരുമായോ മറ്റ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയതുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കാരണത്താൽ സമൂഹവ്യാപനമാണോയെന്ന് സംശയിക്കുന്നതായും വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക അകലം മാത്രമാണ് വെെറസ് പടരുന്നത് തടയാനുള്ള മാർഗമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ഗുജറാത്ത്,​കർണാടക,​ ഡൽഹി,​ ബീഹാർ,​ ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ നിന്നായാണ് മരണം റിപ്പോർട്ട് ചെയ്തത്. ലോക്ക്ഡൗണിനെ പലയാളുകളും ഗൗരവത്തിലെടുക്കുന്നില്ലെന്ന തരത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ജനതകർഫ്യു ദിനത്തിൽ പലയിടങ്ങളിലും ജനങ്ങൾ കൂട്ടം കൂടി നിന്ന ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മാദ്ധ്യമങ്ങളുടെ സഹകരണമടക്കം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ മെഡിക്കൽ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട്ട് ഒഫ് മെഡിക്കൽ സയൻസ് അത്യാവശ്യ മെഡിക്കൽ കേസുകളല്ലാതെ മറ്രെല്ലാം നിറുത്തിവച്ചിരുന്നു. ലോക്സഭയും അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരുന്നു. കൊറോണ പാക്കേജിനെ കുറിച്ച് ബില്ലുകൾ അവതരിപ്പിച്ചിരുന്നു.

കേരളത്തിൽ ഉൾപ്പെടെ അന്തർ സംസ്​ഥാന ഗതാഗതവും നിരോധിച്ചിട്ടുണ്ട്​. കൂടുതൽ പേരിലേക്ക്​ രോഗം പടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടന്ന്​ കൊറോണ​ പരിശോധന നടത്താൻ സർക്കാർ ലാബുകൾക്ക്​ പുറമെ സ്വകാര്യ ലാബുകൾക്കും അനുമതി നൽകാൻ നടപടി തുടങ്ങി​. 12ഓളം സ്വകാര്യ ലാബ്​ ശൃംഖലകൾ ഇതിലേക്കായി രജിസ്​റ്റർ ചെയ്​തിട്ടു​ണ്ടെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top