പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍: പ്രതികളെ തേടി പോലീസ്

പാട്‌ന: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് രംഗത്തെത്തി. യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉപദ്രവിക്കരുതെന്ന് യുവതി കേണപേക്ഷിച്ചിട്ടും നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

അതേസമയം, എവിടെ വച്ചാണ് ദൃശ്യം പകര്‍ത്തിയതെന്ന് വ്യക്തമല്ല. പ്രതികളെയും തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെയാണ് പൊതുജനത്തിന്റെ സഹായം തേടിയത്. ഇതുവരെ ആരും ഇത് സംബന്ധിച്ച് പരാതിയോ, മറ്റ് വിവരങ്ങളോ നല്‍കിയിട്ടുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഹാറിലെ മഗധ, ഗയ എന്നിവിടങ്ങളിലെ ആളുകളുടെ സംസാര ഭാഷയാണ് വീഡിയോയിലും ഉളളത്. ഈ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വീഡിയോയില്‍ അഞ്ച് പേരുടെ മുഖചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കേസന്വേഷിക്കുന്ന പൊലീസ് സംഘത്തെ സഹായിക്കാന്‍ സിഐഡി വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.

13 പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലെത്തിയതിന് പിന്നാലെയാണ് ഈ വീഡിയോ ദൃശ്യവും ബിഹാര്‍ പൊലീസിന് തലവേദനയായിരിക്കുന്നത്.

Top