മോമോസിനു വേണ്ടി വാശിപിടിച്ചു കരഞ്ഞ ആറു വയസുകാരനെ കനാലിലേക്ക് പിതാവ് വലിച്ചെറിഞ്ഞു: മനസാക്ഷിയെ നടുക്കുന്ന ക്രൂരത ഇങ്ങനെ

ആഗ്ര: മോമോസിനു(പ്രത്യേക പലഹാരം) വേണ്ടി വാശിപിടിച്ചു കരഞ്ഞ ആറു വയസുകാരനെ കനാലിലേക്ക് പിതാവ് വലിച്ചെറിഞ്ഞു. മുപ്പത്തിയൊന്നുകാരനാണ് മകന്റെ വാശിപിടിച്ചുള്ള കരച്ചിലില്‍ പ്രകോപിതനായി സ്വന്തം കുഞ്ഞിനെ കനാലില്‍ എറിഞ്ഞു കൊന്നത്. ആഗ്രയില്‍ ശനിയാഴ്ചയായിരുന്നു മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്.

കുട്ടിയുടെ ജഡം പ്രദേശത്തെ ഡ്രൈവര്‍മാരാണ് ഇന്നു കണ്ടെടുത്തത്. ഓട്ടോറിക്ഷാ ഡ്രൈവറായ സഞ്ജയ് അല്‍വിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഈ സമയം ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ആഗ്രയിലെ ഖാദര്‍ പുലിയയിലെ കനാലില്‍ രാത്രി ഒരാള്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞതായി പോലീസിനു അഞ്ജാത സന്ദേശം ലഭിച്ചു. കനാലിനു സമീപം നില്‍ക്കുകയായിരുന്ന ഇരുവരും. കുട്ടി കരഞ്ഞതോടെ പ്രകോപിതനായി വലിച്ചെറിയുന്നത് വഴിയാത്രക്കാരില്‍ ചിലര്‍ കാണുകയും ഇയാളെ പിടിച്ചുവെച്ചു പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയ പോലീസ് നാട്ടുകാരുടെയും ഫയര്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സഞ്ജയ് ആല്‍വി മുത്തശ്ശിയോടൊപ്പമാണ് താമസിച്ചുവന്നത്. 2004 ല്‍ വിവാഹിതനായ ആല്‍വിക്കു മൂന്നു മക്കളുണ്ട്. ഇയാളുടെ ഭാര്യ 2013 മുതല്‍ മാറിയാണ് താമസം. കൊലപാതകക്കുറ്റത്തിനു ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

Top