പതിനാറുകാരിയുമായി ഹോട്ടൽ മുറിയിൽ അവിഹിതം: രക്തം കണ്ടതോടെ യുവാവ് കുടുങ്ങി

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: ഭാര്യവീട്ടിൽ കണ്ട പതിനാറുകാരിയായ പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി. അവിഹിത ബന്ധത്തിനിടെ പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഹോട്ടൽ ജീവനക്കാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ്. നിർത്താതെ രക്തം ഒഴുകിയതോടെ ഭാര്യയും ഭർത്താവുമാണെന്നു പറഞ്ഞ് യുവാവ് രക്ഷപെടുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ലൈംഗിക ബന്ധമാണെന്നും, പെൺകുട്ടിയ്ക്കു പ്രായപൂർത്തിയായില്ലെന്നും കണ്ടെത്തുകയായിരുന്നു.
നെയ്യാറ്റിൻകര സ്വദേശി സുമേഷ്(27)ആണ് പൊലീസിന്റെ പിടിയിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സുമേഷ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ വീടായ നെയ്യാറ്റിൻകരയിൽ പോയപ്പോഴാണ് വീടിനടുത്തുള്ള 16 വയസ്സുകാരിയുമായി സുമേഷ് അടുപ്പത്തിലാകുന്നത്. പിന്നീട് വീണ്ടും വീണ്ടും ഭാര്യവീട്ടിൽ എത്തുന്നത് പതിവാക്കി. ഇതോടെ പെൺകുട്ടി ഇയാളുടെ വലയിൽ വീഴുകയായിരുന്നു.

തുടർന്ന് ഇരുവരും ഫോൺ നമ്പർ കൈമാറിയതോടെ ബന്ധം തുടർന്നു. സുമേഷിന്റെ ഭാര്യ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി സുമേഷുമായി കൂടുതൽ ഇടപഴകാനും ആരംഭിച്ചു. ഇതോടെ സൂമേഷ് ഭാര്യ വീട്ടിലെ സ്ഥിരം സന്ദർശകനായി.

ഭാര്യവീട്ടിൽ പോകാത്ത സമയങ്ങളിൽ ഫോൺ വഴിയുള്ള സംസാരവും പുറത്ത് വെച്ചു കാണാനും തുടങ്ങി. പൊന്മുടിയും ശംഖുമുംഖം ബീച്ചും ഉൾപ്പെടെ നഗരത്തിനു സമീപത്തെ സകല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇരുവരും കറങ്ങി നടന്നു.

കഴിഞ്ഞ പതിമൂന്നിനാണ് സുമേഷും 16 വയസ്സുകാരിയും കന്യാകുമാരിയിൽ പോകുന്നത്. പത്താം ക്ലാസിന് ശേഷം ഒരു കോച്ചിങ്ങ് സെന്ററിൽ പോവുകയായിരുന്ന പെൺകുട്ടി അന്നേ ദിവസം കോച്ചിങ്ങ് സെന്ററിൽ പോകുന്നു എന്ന വ്യാജേനയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

ക്ലാസിന് പോവാതെ സുമേഷുമായി ബസ് കയറി പാറശ്ശാല ഇറങ്ങി പിന്നീട് ഓട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോയ ഇരുവരും നേരേ ഒരു ലോഡ്ജിൽ കയറി മുറിയെടുത്തു. ലോഡ്ജിൽ വെച്ച് ഇരുവരും ലൈഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇതിനിടയിൽ പെൺകുട്ടിക്ക് ബ്ലീഡിങ്ങ് സംഭവിക്കുകയുമായിരുന്നു.

ഇത് കണ്ട് ഭയന്ന ഇരുവരും ഉടൻ തന്നെ ലോഡ്ജിൽ നിന്ന് ഇറങ്ങുകയും നേര തിരുവനന്തപുരത്ത് നിംസ് ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു. അവിടെ തങ്ങൾ ഭാര്യഭർത്താക്കന്മാരാണെന്നും വരുന്ന വഴിക്ക് ബസ് ബ്രേക്ക് ഇട്ടപ്പോൾ വയറു ശക്തമായി ഇടുച്ചുവെന്നും ഡോക്ടറെ അറിയിച്ചു.

എന്നാൽ പരിശോധനയിൽ ലൈംഗിക ബന്ധത്തിനിടെയാണ് ബ്ലീഡിങ്ങ് ഉണ്ടായത് എന്ന് ഡോക്ടർക്ക് മനസ്സിലായി. സ്റ്റിച്ച് ഇടണമെന്നും അതിന് 25000 രുപ ആവുമെന്നും ഡോക്ടർ അറിയിച്ചു. ഇത് കേട്ട് ഭയന്ന ഇവർ ഉടൻ തന്നെ അവിടെ നിന്ന് ഇറങ്ങുകയും നേരെ എസ്.എ.ടി ഹോസ്പിറ്റലിൽ എത്തുകയുമായിരുന്നു. അവിടെ നിന്ന് ഡോക്ടർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തുകയായിരുന്നു.

അതേസമയം രാത്രിയായിട്ടും പെൺകുട്ടിയെ കാണാത്തതിൽ പെൺകുട്ടിയുടെ വീട്ടുകാർ മിസ്സിങ്ങിന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ പെൺകുട്ടിയാണ് ആശുപത്രിയിൽ ഉള്ളതെന്ന് മനസ്സിലാക്കിയ പൊലീസ് വീട്ടുകാരെ വിളിച്ച് വരുത്തി പെൺകുട്ടിയെ അമ്മയ്ക്കൊപ്പം പറഞ്ഞയച്ചു.

സുമേഷിനെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

Top