യന്തിരന്റെ ടീസര്‍ ചോര്‍ന്നു; ചോര്‍ന്നത് ഗ്രാഫിക്‌സ് വര്‍ക്കുകള്‍ നടക്കുന്നിടത്ത് നിന്ന്; വിദേശത്തുനിന്ന് യൂടൂബിലിട്ടു

സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്റെ ടീസര്‍ ചോര്‍ന്നു. യന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ടീസറാണ് ചോര്‍ന്നത്. രജനിയെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കിയ ചിത്രം കാലയുടേ ടീസറും ഓഫീഷ്യല്‍ ലോഞ്ചിനു തൊട്ടു പിന്നാലെ ചോര്‍ന്നിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ടു രജനിചിത്രങ്ങളുടെ ടീസറാണ് ലീക്കായിരിക്കുന്നത്.

2.0യുടെ ഒന്നര മിനിട്ടു ദൈര്‍ഘ്യമുള്ള ടീസറാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഒഫീഷ്യല്‍ ലോഞ്ചിന്റെ ഡേറ്റ് വീഡിയോയില്‍ വ്യക്തമല്ല. ഇന്ത്യന്‍ സിനിമ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. 400 കോടിയിലേറെയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. വിഎഫ് എക്‌സ് വര്‍ക്കുകള്‍ നടക്കുന്നിടത്തുനിന്നാണ് വീഡിയോ ലീക്കായിരിക്കുന്നതെന്ന് ഏറെക്കുറേ വ്യക്തമാണ്. വിദേശത്തുനിന്നും അപ്ലോഡ് ചെയ്തിരിക്കാനാണ് സാധ്യത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. എമി ജാക്‌സണും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനാണ്. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ്മൂവി ട്രാന്‍സ് ഫോര്‍മേഴ്‌സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്‌സ് ആണ് 2.0 വിന്റെ ആക്ഷന്‍ ഒരുക്കുന്നത്.

Top