മാണിയോടും ജോസ് കെ മാണിയോടുമുള്ള ദേഷ്യം തീര്‍ക്കുന്നത് എന്നോട്: സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ നിഷ ജോസ് നല്‍കിയ പരാതിയില്‍ നടപടി

കോട്ടയം: സോഷ്യല്‍ മീഡിയയില്‍ തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതായി നിഷ ജോസ്.കെ മാണി വനിതാ കമ്മിഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു. പരാതി സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

ഭര്‍തൃപിതാവ് കെഎം മാണിയുടെയും ഭര്‍ത്താവ് ജോസ് കെ മാണിയുടെയും പല നിലപാടുകളിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ നിഷ ആക്രമണം നേരിടാറുണ്ട്. ആത്മകഥാപരമായ ബുക്ക് ഇറക്കിയതിന് പിന്നാലെ ഇത് വര്‍ധിച്ചു.

Top