ക്യാന്‍സര്‍ ബാധ:നടന്‍ ജിഷ്ണു ഐ.സി.യുവില്‍ ,ഐസിയു എനിക്ക് വീട് പോലെയാണെന്ന് നടന്‍

ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സ തേടുന്ന നടന്‍ ജിഷ്ണു ഐ.സി.യുവില്‍. തന്റെ ഫെയ്‌സ്ബുക് പേജിലൂടെ ജിഷ്ണു തന്നെയാണ് ഇക്കാര്യമറിയിച്ചത്.ഐസിയു എനിക്ക് വീട് പോലെയാണെന്നാണ് നടന്‍ ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ബുദത്തിന്റെ പിടിയിലായ താരം ആശുപത്രിയില്‍ നിന്നാണ് തീര്‍ത്തും പൊസറ്റീവായ ഒരു സന്ദേശം ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഡോക്ടര്‍ തന്നോട് പറഞ്ഞു, ചിരിക്കുന്ന ഒരു രോഗിയെ കാണുന്നത് വളരെ നല്ലതാണ്. അത് ചികിത്സിക്കാന്‍ തനിക്ക് ഊര്‍ജം നല്‍കുന്നു, നേഴ്‌സുമാര്‍ക്കും തന്നെ പരിചരിക്കാന്‍ എത്തുന്നവരോടൊപ്പം എപ്പോഴും ഞാന്‍ ചിരിക്കാറുണ്ട്. ഈ ചിരി പലപ്പോഴും വലിയ മാറ്റം വരുത്താറുണ്ട്. ചിരി ഒരു ഇന്ദ്രജാലമാണ് എന്നും ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു.

എപ്പോഴും പോസ്റ്റീവായി ചിന്തിക്കുന്നതും എപ്പോഴും ചിരിക്കുന്നതും ഒത്തിരി മാറ്റങ്ങള്‍ ഉണ്ടാക്കും. ഞാനിപ്പോള്‍ ഐസിയുവിലാണ്, പേടിക്കാന്‍ ഒന്നുമില്ല, ഇത് എന്റെ രണ്ടാമത്തെ വീടായി കഴിഞ്ഞിരിക്കുന്നു എന്നുവെന്നും ജിഷ്ണു പറഞ്ഞു. എന്നും ചിരിച്ച മുഖത്തോടെ എത്തുന്ന ഡോക്ടറും നേഴ്‌സുമാരും വലിയ മാറ്റമാണ് വരുത്തുന്നതെന്നും അതു കൊണ്ട് ഇപ്പോള്‍ എപ്പോഴും ചിരിക്കാനാണ് ശ്രമിക്കുന്നതെന്നും ജിഷ്ണു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

jishnu fb
മലയാള സിനിമയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ നടനാണ് ജിഷ്ണു. ഇടയ്ക്ക് ഒരു ഇടവേള എടുത്തുവെങ്കിലും മികച്ച തിരിച്ച് വരവ് നടത്താനും ജിഷ്ണുവിന് കഴിഞ്ഞിരുന്നു. ഇതിനിടെയാണ് ക്യാന്‍സര്‍ രോഗം പിടി കൂടുന്നത്. പ്രിയ താരത്തിന്റെ മറ്റൊരു തിരിച്ച് വരവിന് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ചലചിത്ര ലോകവും ആരാധകരും.

Top