ചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ…. പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്.ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളതെന്ന് ചോദ്യത്തിന് ക്ലാസിക് മറുപടിയുമായി സുചിത്ര. എന്റെ ജീവിതമാണ് മകളുടെ പേരെന്ന് മോഹന്‍ലാലും.’തുടക്ക’ത്തിന്റെ പൂജാവേളയിൽ വികാരഭരിതനായി സംസാരിച്ച് നടൻ മോഹൻലാൽ

കൊച്ചി: ചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ…. പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്.ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളതെന്ന് ചോദ്യത്തിന് ക്ലാസിക് മറുപടിയുമായി സുചിത്ര.മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും അഭിനയം തുടങ്ങുകയാണ് . അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ വിസ്മയ സിനിമയിലേക്ക് വരുന്നത് തുടക്കം എന്ന ചിത്രത്തിലൂടെയാണ്. ജൂഡ് ആന്റണി ഒരുക്കുന്ന സിനിമയുടെ പൂജ ഇന്നാണ് നടന്നത്. മകളുടെ സിനിമയുടെ തുടക്കത്തിന് സാക്ഷിയാകാന്‍ മോഹന്‍ലാല്‍ കുടുംബ സമേതമാണ് എത്തിയത്. തുടക്കത്തിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള സുചിത്ര മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
അവതാരകയായ മീരയുടെ ചോദ്യത്തിന് സുചിത്ര നല്‍കിയ രസികന്‍ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ”ലോകം കണ്ട ഏറ്റവും വലിയ നടന്റെ ഭാര്യയാണ്. ഇപ്പോള്‍ വിസ്മയ മോഹന്‍ലാലിന്റെ അമ്മയായി നില്‍ക്കുന്നു.

മകളുടെ സിനിമാ അരങ്ങേറ്റം തനിക്ക് വളരെ അഭിമാനം തോന്നുന്ന നിമിഷമാണെന്നാണ് സുചിത്ര പറയുന്നത്. ”ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ഫ്ലാഷ് ബാക്ക് സീനാണ് ഓര്‍മ വരുന്നത്. അപ്പുവും മായയും വളരെ ചെറുതായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു ഹോം ഫിലിം ചെയ്തിരുന്നു ആന്‍ഗിറി മായ. അതില്‍ അപ്പു സംവിധായകനും നടനുമാണ്, മായ മെയിന്‍ ക്യാരക്ടര്‍ ചെയ്യും. ഞാന്‍ ക്യാമറയുടെ പിന്നില്‍ ആയിരുന്നു. അന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല രണ്ടു പിള്ളേരും സിനിമയിലേക്ക് എത്തുമെന്ന്.?’ സുചിത്ര പറയുന്നു. ഈ കൊല്ലം തന്നെ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ചേട്ടന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു, അപ്പുവിന്റെ ഡീയസ് ഈറെ റീലീസ് ആണ് എന്നും സുചിത്ര പറയുന്നു. അതായത് തന്റെ വീട്ടില്‍ മൂന്ന് അഭിനേതാക്കളുണ്ടെന്ന് പറയുകയാണ് അമ്മ സുചിത്ര.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടക്കത്തിന്റെ പൂജയ്ക്ക് സഹോദരനും നടനുമായ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പ് അടിച്ചു കൊണ്ട് സിനിമയ്ക്ക് തുടക്കം കുറിച്ചു. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ദിലീപ്, ജോഷി തുടങ്ങി സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം.

ടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയായ ‘തുടക്ക’ത്തിന്റെ പൂജാവേളയിൽ വികാരഭരിതനായി സംസാരിച്ച് നടൻ മോഹൻലാൽ. തന്റെ ജീവിതത്തിൽ നടക്കുന്നതെല്ലാം വിസ്മയമാണെന്നും താൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്ന് 48 വർഷങ്ങൾക്ക് ശേഷമാണ് മകളുടെ അരങ്ങേറ്റമെന്ന് മോഹൻലാൽ ഓർത്തെടുത്തു. അപ്രതീക്ഷിതമായാണ് വിസ്മയ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രൊഡക്‌ഷൻ ഹൌസ് സ്വന്തമായുള്ള തങ്ങൾക്ക് മക്കളെ അഭിനയിപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല പക്ഷേ കുട്ടികൾക്ക് താല്പര്യവും കഴിവും ഉണ്ടെങ്കിൽ മാത്രമേ സിനിമയിലേക്ക് വരാൻ പാടുള്ളൂ എന്ന് താൻ പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. പ്രണവ് മോഹൻലാൽ നായകനായ ‘ഡീയസ് ഇറേ’ എന്ന സിനിമയുടെ റിലീസ് ദിനം കൂടിയായതിനാൽ മകൾക്കും മകനും ഒരേ ദിവസം സിനിമാപരമായ വലിയ കാര്യങ്ങൾ സംഭവിച്ചതിന്റെ സന്തോഷവും മോഹൻലാൽ പങ്കുവെച്ചു.

വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ്. ഈ സന്തോഷവാർത്തയും മോഹൻലാൽ വേദിയിൽ പങ്കുവയ്ക്കുകയും ആഷിഷിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുകയും ചെയ്തു.

എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഈ സമയത്ത് ഞാൻ എന്റെ കാര്യം ഓർക്കുകയാണ്. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നത്, അത് 48 വർഷങ്ങൾക്ക് മുമ്പാണ്. പക്ഷേ അന്നൊന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഇല്ല. നമ്മൾ അഭിനയിക്കാൻ വന്നു അഭിനയിച്ചു പോകുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു’ടെ ഓഡിഷന് പോയ കാര്യമൊക്കെ ഞാനിപ്പോൾ ആലോചിക്കുകയാണ്. ഞാൻ ഒരിക്കൽപോലും വിചാരിച്ചില്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായിട്ടുള്ള സ്വകാര്യത ഉണ്ട്, അവരുടേതായിട്ടുള്ള ലക്ഷ്യങ്ങളുണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാൻ.

മകള്‍ സിനിമയിലേക്ക് എത്തിയതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഞാനൊരിക്കല്‍ പോലും വിചാരിച്ചതല്ല എന്റെ കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന്. കാരണം അവര്‍ക്ക് അവരുടേതായിട്ടുള്ള പ്രൈവസി ഉണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാനും സുചിയും. ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്. ഞാനും സിനിമയില്‍ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയില്‍ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വര്‍ഷങ്ങള്‍ നിലനിര്‍ത്തിയത്’ – മോഹന്‍ലാല്‍ പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകള്‍ക്കിട്ട പേര് പോലും വിസ്മയ മോഹന്‍ലാല്‍ എന്നാണ്. ഒരുപാട് കാര്യങ്ങള്‍ വിസ്മയ പഠിച്ചിട്ടുണ്ട്. മകള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞു. ‘അയാള്‍ എന്നെ കെട്ടിപ്പിടിക്കാന്‍ നോക്കി; അവിടെയെത്തിയപ്പോള്‍ തന്നെ എനിക്ക് പന്തികേട് തോന്നി’, അജ്മല്‍ അമീറിനെതിരെ ആരോപണവുമായി നടി സിനിമയില്‍ അഭിനയിക്കുക എന്നത് എത്ര അനായാസമായ ഒരു കാര്യമല്ല. എന്നാല്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ക്കുണ്ട്. നിര്‍മാണ കമ്പനിയും കൂടെ നില്‍ക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോള്‍ വിസ്മയ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു’- മോഹന്‍ലാല്‍ പറഞ്ഞു.

വളരെ കാലത്തിനുശേഷം ഒരു സിനിമയിൽ അഭിനയിക്കാൻ അപ്പുവിന് തോന്നി. ഞാൻ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മികച്ച നടൻ ആകുന്നത്. അതുപോലെതന്നെ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അപ്പു മികച്ച നടൻ ആകുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തും ഞാൻ മികച്ച നടനായി, അതുപോലെതന്നെ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് അപ്പുവും മികച്ച നടനായി. മായയും സ്കൂളിൽ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച് മികച്ച നടിക്കുള്ള അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ട്. ഞാനൊരു സിനിമയിൽ അഭിനയിക്കണമെന്നോ ഒരു നടനാകണമെന്നോ ഒന്നും ആഗ്രഹിച്ച ഒരാൾ അല്ല. അതൊക്കെ കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു.

Top