നടിയെ തട്ടികൊണ്ട്‌പോയ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു,പ്രതികള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍

കൊച്ചി:സിനിമാ നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ മനു, ബിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതികള്‍ സഞ്ചരിച്ച വാഹനവും കണ്ടെത്തി.എറണാകുളം തമ്മനം-പുല്ലേപടി റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് വാഹനം കിടന്നിരുന്നത്. ഫോറന്‍സിക് വിധഗ്ദര്‍ വാഹനത്തില്‍ പരിശോധന നടത്തിവരികയാണ്.
ഇന്നലെയും ഇന്നുമായി മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയിട്ടുണ്ട്.കോയമ്പത്തൂരില്‍ നിന്നാണ് ഇന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. സലീം, പ്രദീപ് എന്നിവരാണ് പിടിയിലായതെന്നാണ് സൂചന. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Top