വസുന്ധരദാസിനെ ഡ്രൈവര്‍ നടുറോഡില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു

നടിയും ഗായികയുമായ വസുന്ധരദാസിനെ കാബ് ഡ്രൈവര്‍ നടുറോഡില്‍ വച്ച് തടഞ്ഞു നിറുത്തി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇന്നലെയാണ് ഇതുസംബന്ധിച്ച് മല്ലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ക്കെതിരെ നടി പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മല്ലേശ്വരം മര്‍ഗോസ റോഡിലെ സിഗ്‌നലിന് സമീപമാണ് സംഭവം. നടി സിഗ്‌നല്‍ തെറ്റിച്ച് തന്റെ ടൊയോട്ടോ എത്തിയോസ് കാറിന്റെ വഴിമുടക്കിയെന്ന് പറഞ്ഞാണ് ഡ്രൈവര്‍ പ്രശ്‌നമുണ്ടാക്കിയത്.

തുടര്‍ന്ന് കാര്‍ ഓടിച്ചുപോയ വസുന്ധരദാസിനെ നാലുകിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന് മല്ലേശ്വരം 18 ക്രോസ് റോഡിലെ സിഗ്‌നലില്‍ വച്ചു കാബ് ഡ്രൈവര്‍ തടഞ്ഞുനിറുത്തുകയായിരുന്നു. തുടര്‍ന്നാണ് നടിക്ക് നേരെ അധിക്ഷേപകരമായി സംസാരിച്ചതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മല്ലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആരോപണവിധേയനായ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top