അമിത വേഗത്തിലായ കാര്‍ വലത്തോട്ട് വെട്ടിയൊഴിഞ്ഞു…: രക്ഷാപ്രവര്‍ത്തനം നടത്തിയ ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ

സംഗീതജ്ഞന്‍ ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ വാഹനാപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി. അപകടസമയത്ത് ആദ്യമായി രക്ഷാപ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജിയാണ് മൊഴി നല്‍കിയത്. യാത്രക്കാരുമായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ അജി അപകടത്തിന്റെ ദൃക്‌സാക്ഷിയാണ്.

സംഭവത്തെക്കുറിച്ച് അജി പറയുന്നതിങ്ങനെ: വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും, ആറ്റിങ്ങല്‍ മുതല്‍ ബാലഭാസ്‌കറിന്റെ കാര്‍ ബസിനു മുന്‍പിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്‌നലിനുശേഷമുള്ള വളവ് കഴിഞ്ഞതോടെ അമിത വേഗത്തിലായി. ഇന്നോവ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറകെ വന്ന മാരുതി 800 തടഞ്ഞ് നിര്‍ത്തി അതില്‍ നിന്ന് വീല്‍ േെമിറ വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ് ബാല ഭാസ്‌ക്കറേയും കുടുമ്പത്തേയും പുറത്ത് എടുത്തത്. മുന്‍പില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്‌കര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതുപോലെ തലയനക്കി.

മുന്‍ സീറ്റിലിരുന്ന ലക്ഷ്മിയും ഗുരുതര പരുക്കുകളോടെ ചുരുണ്ടുകിടക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്, മുന്‍ സീറ്റില്‍ നിസ്സഹായനായി ഇരുന്നു നോക്കുന്നുണ്ടായിരുന്നു ബാലഭാസ്‌കര്‍. അപ്പോഴും അദ്ദേഹത്തിനു ബോധം മറിഞ്ഞിട്ടുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനുശേഷം അന്നു രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഇപ്പോഴും ആ അപകടത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ലെന്നും അജി പറയുന്നു

ഡ്യൂട്ടിയില്‍ ആണന്ന് പോലും മറന്നഅജിയുടെ ഇടപെടല്‍ ആണ് രണ്ട് ജീവനുകള്‍ എങ്കിലും രക്ഷിക്കാനായത്. കാറില്‍ നിന്ന് ഇറക്കി പോലീസില്‍ അറിയിച്ച് എല്ലാവരേയും ആമ്പുലനസില്‍ കയറ്റി വിട്ട്. ചോര പുരണ്ട യൂണിഫോമുമായിഅജി വീണ്ടും ഡ്യൂട്ടി തുടര്‍ന്നു.

Top