ബലിദാനിയുടെ ചോരയിൽ തിർത്ത് ഓഫിസ് കെട്ടിടം: കൊലക്കേസിൽ എസ്.ഡി.പി.ഐയുമായി ഒത്തു തീർപ്പ്; കണ്ണൂർ ആർഎസ്എസിൽ വൻ പൊട്ടിത്തെറി

പൊളിറ്റിക്കൽ ഡെസ്‌ക്

കണ്ണൂർ: ജില്ലയിലെ ആർഎസ്എസിലും ബിജെപിയും വൻ പൊട്ടിത്തെറിക്ക് വഴിയൊരുക്കി ആർഎസ്എസ് പ്രവർത്തകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയ ആർഎസ്എസ് മുഖ്യശിക്ഷകിന്റെ കേസിൽ ഒത്തു തീർപ്പുണ്ടാക്കിയാണ് പാനൂരിലെ ആർഎസ്എസ് കാര്യാലയം നിർമ്മിച്ചതെന്ന ആരോപണമാണ് ആർഎസ്എസിന്റെ സന്തത സഹചാരിയായ നേതാവ് ഉയർത്തുന്നത്. ഫെയ്‌സ്ബുക്കിലൂടെയുള്ള ഈ പ്രചാരണത്തെ പിൻതുണച്ച് സംഘം പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയപ്പെട്ട സഹോദരങ്ങളേ സ്വയം സേവകരേ, അഭിപ്രായം പറയുന്നവരെ അധിക്ഷേപിക്കരുത്.
കണ്ണൂർ ജില്ലയിലെ സംഘത്തിന്റെ കടും കാവിക്കോട്ടയായ പാനൂർ കാര്യാലയമാണു ഈ കാണുന്നത്.
ഈ കാര്യാലയത്തിന്റെ നിർമ്മിതിക്ക് പിന്നിൽ ചില ദുരൂഹതകൾ പണ്ടുമുതലേ പ്രചരിക്കുന്നുണ്ടായിരുന്നു, ഇരിട്ടി പുന്നാടുള്ള യുവമോർച്ചയുടെ ധീരനും, യൗവ്വനത്തിന്റെ എല്ലാവിധ ആവേശവും ഉണ്ടായിരുന്ന, പ്രസംഗകലയിലും ഹൈന്ദവ സംസ്‌കാരത്തെ കുറിച്ചുള്ള അറിവിലും വാദിച്ച് തോൽപ്പിക്കാൻ എതിരാളികൾ ഇല്ലാതിരുന്ന അശ്വിനികുമാർ എന്ന സ്വയം സേവകനെ എൻ ഡി എഫ് ജിഹാദികൾ ബസ്സിൽ കയറി വെട്ടി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംഘത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു തിരിച്ചടിയും ഉണ്ടായിട്ടില്ല, മാത്രമല്ല ആ കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടമോ ഒന്നും ഉണ്ടായില്ല, ആ പ്രതികൾ ഇപ്പോൾ നാട്ടിൽ വിലസ്സി നടക്കുന്നു, ആ കേസ് ഒതുക്കി തീർത്തതിനു കിട്ടിയ പ്രതിഫലത്തുകയാണോ ഈ കാര്യാലയം എന്ന് അന്നു മുതൽക്കേ കണ്ണൂരിലെ സ്വയം സേവകർ സംഘത്തിൽ പരാതിയായി ഉന്നയിച്ചിരുന്നെങ്കിലും മറുപടി ഉണ്ടായില്ലെന്ന് മാത്രമല്ല സംഘടന നടപടിയാണു ഉണ്ടായത്.
എൻ ഡി എഫ് ജിഹാദികൾ പ്രതികളായി വരുന്ന കേസുകളിൽ നമ്മൾ കൊല്ലപ്പെടുമ്പോൾ നേത്രിത്വത്തിൽ നിന്ന് നിസ്സംഗതയാണു ഉണ്ടാവുന്നത്, സ്വർഗ്ഗീയ സച്ചിൻ, വിശാൽ എന്നിവരുടെ ബലിദാന ദിനം പോലും ഓർമ്മയില്ല.
സമാനമായ അവസ്ഥയാണു ഇന്നലെ ഉണ്ടായിരിക്കുന്നത്. നമ്മുടെ സഹോദരൻ ശ്യാമപ്രസാദിനെ യാതൊരു പ്രകോപ്ഖ്‌നവുമില്ലാതെ എൻ ഡി എഫ് ജിഹാദികൾ കോന്നിരിക്കുന്നു.
സി പി എമ്മിന്റെ ഭാഗത്ത് നിന്നും വാക്കാൽ പോലും സംഘത്തിനു നേരെ അക്രമം ഉണ്ടായാൽ ഫേസ്ബുക്കിലും അല്ലാതെയും രൂക്ഷമായി പ്രതികരിക്കു നമ്മുടെ നേതാക്കളും ജനം ഉൾപ്പെടെ നമ്മുടെ മീഡിയാസും ആരാണു കൊന്നത് എന്ന് എവിടെയും പറയുന്നില്ല, സരും ചർച്ച ചെയ്യുന്നില്ല, പ്രതികരിക്കുന്നില്ല.
സി പി എം ചെയ്യുന്ന അക്രമങ്ങളേ മാത്രമേ നമ്മൾ പ്രതിരോധിക്കേണ്ടതുള്ളോ?
എൻ ഡി എഫ് ജിഹാദികളുമായി നമ്മുടെ നേതാക്കൾക്ക് എന്താണു കൂട്ടുകച്ചവടം?
നേതാക്കളുടെ വളർച്ചയല്ല സംഘത്തിന്റെ വളർച്ചയാണു വലുതെന്ന് ആഗ്രഹിക്കുന്ന ഓരോ സ്വയം സേവകനും ചിന്തിക്കേണ്ടതാണു

Top