നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചു; തടഞ്ഞ യുവാവിന് മര്‍ദനം

പൂഴനാട് അയ്യപ്പസ്വാമി അന്നദാന മണ്ഡപത്തില്‍ സംഭവം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പസ്വാമിമാര്‍ക്കായി സ്ഥാപിച്ചതാണ് പൂഴനാട് അന്നദാന മണ്ഡപം. പുലര്‍ച്ചെ മണ്ഡപത്തില്‍ നിലവിളക്ക് കത്തിച്ചിരുന്നു. ഈ സമയം അവിടെയെത്തിയ രണ്ട് യുവാക്കള്‍ കത്തിച്ചുവച്ച വിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനും അക്രമത്തിനും കാരണം.യുവാക്കളുടെ പ്രവൃത്തി ശ്രീകുമാര്‍ ചോദ്യം ചെയ്തതോടെ ഇയാളെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ നെഞ്ചിനും കൈക്കും പരുക്കുകളുണ്ട്. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Top