ഫേസ്ബുക്ക് ചോര്‍ത്തല്‍: കോണ്‍ഗ്രസിനെതിരെയും ആരോപണം; കേംബ്രിഡ്ജ് അനലിറ്റിക്കയുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തല്‍

ഡല്‍ഹി: ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പിന് ഉപയോഗിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്‌സസ്സുമായി സഹകരിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.എത്ര ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കൈമാറിയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം കോണ്‍ഗ്രസ് തള്ളിയിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് വഴി പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് കേംബ്രിഡ്ജ് അനാലിറ്റക്കെതിരായ ആരോപണം. 50 ദശലക്ഷം വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങളാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണവിഭാഗത്തിന് ഫേസ്ബുക്ക് ഉപയോഗിച്ച് ചോര്‍ത്തി നല്‍കിയത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലിയാണ് ചോര്‍ത്തല്‍ പുറത്തുവിട്ടത്.

Top