ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം; മണ്ടന്‍ ചോദ്യങ്ങളുമായി പോലീസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനും സഭയ്ക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ കേരള പോലീസ് ജിഷപ്പിനെതിരായ പീഡന പരാതിയില്‍ സ്വീകരിക്കുന്ന മൃദു സമീപനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധമുയരുന്നു. സഭയ്ക്കുള്ളില്‍ നിന്നു പോലും പോലീസ് അന്വേഷണത്തിലെ വീഴ്ച്ചകള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുകയാണ്.

കോവളം എംഎല്‍എ ആയ വിന്‍സെന്റിനെതിരെ പോലും നടപടിയെടുത്ത പോലീസ് ബിഷപ്പിനെ അറസ്‌ററ് ചെയ്യാന്‍ വൈകുന്നതെന്ത് എന്ന ചോദ്യം ഉയരുകയാണ്. ഇതിനോടൊപ്പം കേസിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്.

Top