കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി.

കണ്ണൂർ:പൌരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറുടെ വേദിക്ക് സമീപം പ്രതിനിധികള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ ഭേഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ഗവര്‍ണര്‍ സംസാരിക്കവേയായിരുന്നു പ്രതിഷേധം.പ്രസംഗം തുടങ്ങി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയുകയും ഇത് രാഷ്ട്രീയ പ്രശ്‌നമാണെന്നും അതില്‍ ഇടപെടില്ലെന്നും പറയുകയായിരുന്നു.

ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തേയും അനുകൂലിക്കില്ലെന്നും ആദ്യ ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിമയത്തിലെ നിലപാടില്‍ ചര്‍ച്ചയ്ക്ക് വരാന്‍ ആരും തയ്യാറാകുന്നില്ലെന്നും പൗരത്വ നിയമത്തിന്റെ പേരില്‍ തനിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷികളാരും ചര്‍ച്ച ചെയ്യാന്‍ വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.ചര്‍ച്ചയ്ക്കും വാദപ്രതിവാദത്തിനുമുള്ള അവസരം ഇല്ലാതാക്കുമ്പോള്‍ അത് വഴിതുറന്നുകൊടുക്കുക അക്രമത്തിന് മാത്രമാണെന്നും ഗവർണർ പറഞ്ഞു .നേരത്തെ യു.ഡി.എഫ് പ്രവര്‍ത്തകരും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു.

Top