പതിനഞ്ചുകാരന് താത്പര്യം വീട്ടമ്മമാരെ….ഭയന്ന് വീട്ടമ്മമാര്‍.. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത്?

കോട്ടയം :പതിനഞ്ചു വയസ്സുകാരന്റെ ലൈംഗീക അതിക്രമത്തില്‍ ഭയന്ന് വീട്ടമ്മമാര്‍. മാനഹാനി ഭയന്ന് ആരും പുറത്ത് പറഞ്ഞില്ല. കോതമംഗലത്തു നാല്‍പ്പത്തിരണ്ടുകാരിയെ പതിനഞ്ചുകാരന്‍ മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ ഒട്ടേറെ സ്ത്രീകളെ ഈ കൗമാരക്കാരന്‍ ഉപദ്രവിച്ചിട്ടുണ്ട് എന്നു പോലീസിനു വിവരം ലഭിച്ചു. ഇയാള്‍ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു എന്നാണു പരാതി.

സമാനമായി നിരവധി സ്ത്രീകള്‍ക്കു ശരീരികപീഡനം ഏറ്റിട്ടുണ്ട്. എന്നാല്‍ മാനഹാനി ഭയന്ന് വിവരം ആരും പുറത്തു പറഞ്ഞിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണു പ്രതി. കുടുംബത്തിലും ഏറെ താളപ്പിഴകള്‍ ഉണ്ട് എന്നു പോലീസ് പറയുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ മദ്യപിച്ചു ബോധരഹിതനായ നിലയിലായിരുന്നു 15 കാരന്‍. ബാലനീതിപ്രകാരം കേസ് ചുമത്തി പോലീസ് പ്രതിയെ ജുവനൈല്‍ ഹോമിലേയ്ക്കു മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top