Connect with us

Fasttrack

മണിക്കൂറില്‍ 420 കിലോമീറ്ററില്‍ കുതിച്ചുപായും; രണ്ടരസെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ മറികടക്കും; പതിനെട്ട് കോടിയുടെ കാര്‍ വിപണിയില്‍

Published

on

ദുബായ്: ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറിന് വില പതിനെട്ട് കോടി രൂപ. ബുഗാട്ടിയുടെ ഷിറോണ്‍ എന്ന കാറാണ് പുതിയ റിക്കോര്‍ഡ് ഇട്ടത്. ഒരുമാസത്തിനകം ബുഗാട്ടി ഷിറോണ്‍ റോഡുകളിലൂടെ കുതിക്കും. ഏറ്റവും വേഗമേറിയ, ശക്തിയേറിയ, ആധുനികമായ കാര്‍ എന്നാണ് ഷിറോണിന് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിശേഷണം.മണിക്കൂറില്‍ പരമാവധി വേഗത 420 കിലോമീറ്ററാണ്.

രണ്ടരസെക്കന്‍ഡിനകംതന്നെ നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കാനാവുമെന്നതാണ് ഇതിനെ സൂപ്പര്‍കാറായി വിശേഷിപ്പിക്കാനുള്ള പ്രധാന കാരണം. 1500 കുതിരശക്തിയുള്ളതാണ് എന്‍ജിന്‍. ദുബായിലെ ബുഗാട്ടിയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഷിറോണിന്റെ പ്രദര്‍ശനം. അഞ്ഞൂറു ഷിറോണ്‍ കാറുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിക്കുന്നത്. ഇതില്‍ 250 എണ്ണത്തിന് ഇതിനകംതന്നെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. ഇതില്‍ മുപ്പതും യു.എ.ഇ.യിലെ കാര്‍ പ്രേമികളാണ് സ്വന്തമാക്കാനൊരുങ്ങുന്നത്.

മനോഹരമായ 21 നിറങ്ങളാണ് ബുഗാട്ടി ഷിറോണിനായി കണ്ടെത്തിയിരിക്കുന്നത്. ഉടമയുടെ ഇഷ്ടത്തിനനുസരിച്ച് ഇതില്‍ മാറ്റംവരുത്താനും കമ്പനി ഒരുക്കം. ഈവര്‍ഷം 70 കാറുകളെങ്കിലും റോഡിലിറങ്ങും. ജനീവയില്‍ നടന്ന 86-ാമത് ഓട്ടോഷോയിലാണ് ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് എന്നനിലയില്‍ ബുഗാട്ടി ഷിറോണിന്റെ വരവ് അറിയിച്ചത്.
ലോകത്തിലെ 17 രാജ്യങ്ങളിലായി 34 ഡീലര്‍മാരാണ് ബുഗാട്ടിക്കുള്ളത്. ഇന്ത്യയില്‍ മുംബൈയിലും ഡല്‍ഹിയിലും ഷോറൂമുകളുണ്ടെങ്കിലും ഇന്ത്യന്‍ റോഡുകള്‍ക്ക് ബുഗാട്ടി അത്ര പരിചിതമല്ല. എന്നാല്‍, ബുഗാട്ടിയുടെ ഉപഭോക്താക്കളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഇന്ത്യക്കാരുണ്ടെന്ന് ബുഗാട്ടി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം ഡോ. സ്റ്റെഫാന്‍ ബ്രംഗ്‌സ് പറഞ്ഞു.

Advertisement
Crime1 hour ago

ജയിലിനുള്ളിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷന്‍; സ്വന്തം ഗുണ്ടകളെ ഒതുക്കാൻ സിപിഎം നീക്കം

Crime2 hours ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Kerala3 hours ago

ബിനോയിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്..!! തിരച്ചിൽ ശക്തമാക്കി പോലീസ്

Kerala18 hours ago

ജേക്കബ് തോമസ് ബിജെപിയിലേയ്ക്ക്..!! ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി; അനുകൂല സാഹചര്യത്തിനായി കാത്തിരിക്കാന്‍ നിര്‍ദ്ദേശം

fb post19 hours ago

ജയരാജന്റെ മക്കള്‍ കല്ല് ചുമക്കുമ്പോള്‍ കോടിയേരിയുടെ മക്കള്‍ ചെയ്യുന്നതെന്ത്? സാമൂഹ്യമാധ്യമങ്ങളിലെ വിഭാഗീയ ചര്‍ച്ചകള്‍ക്കെതിരെ ജയരാജന്‍

Kerala19 hours ago

ബിനോയിയെ അറസ്റ്റ് ചെയ്യില്ല; കണ്ടെത്താൻ കഴിയാതെ പോലീസ്; യുവതിയുടെ മൊഴിയിലും വൈരുദ്ധ്യം

Kerala20 hours ago

കേരളം വീണ്ടും നമ്പര്‍ വണ്‍..!! ഏറ്റവും പുറകിൽ യോഗിയുടെ യുപി; ദേശീയ ആരോഗ്യ സൂചികയില്‍ രണ്ടാം തവണയാണ് മുകളിലെത്തുന്നത്

Entertainment21 hours ago

ടൂപീസില്‍ ചിത്രമെടുത്ത ഡോക്ടര്‍ക്ക് കിട്ടിയത് മുട്ടന്‍പണി; വിവേചനത്തിനെതിരെ പോരാടാന്‍ ഉറച്ച് യുവതി

Kerala21 hours ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Kerala1 day ago

ഇത് കണ്ണില്‍ച്ചോരയില്ലാത്ത തീവെട്ടിക്കൊള്ള..!! 60 രൂപയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്ന മദ്യം ജനങ്ങള്‍ക്ക് നല്‍കുന്നത് 690 രൂപയ്ക്ക്

Crime2 weeks ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime4 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment1 week ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Crime2 weeks ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Entertainment2 weeks ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 weeks ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime1 week ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Crime6 days ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Kerala21 hours ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Trending

Copyright © 2019 Dailyindianherald