സ്വകാര്യബസ്സുകളുടെ മരണപ്പാച്ചില്‍ മൂന്ന് ജീവനെടുത്തു; ഇടിയുടെ ആഘാതം സൂപ്പര്‍ ഫാസ്റ്റിന്റെ ഒരുഭാഗം തകര്‍ത്തു; മരണപ്പെട്ടതില്‍ ഇന്‍ഫോസിസ് ജീവനക്കാരും

എം.സി. റോഡില്‍ ആയൂരിനടുത്ത് കമ്പങ്കോട് പാലത്തിനുസമീപം സൂപ്പര്‍ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടാതിന് കാരണം അമിത വേഗം മാണെന്ന് റിപ്പാര്‍ട്ട്. സ്വകാര്യ ബസിന്റെ മത്സരപാച്ചിലാണ് ദുരന്തമുണ്ടാക്കിയതെന്നാണ് നിഗമനം. അപകടത്തില്‍ രണ്ടുസ്ത്രീകളടക്കം മൂന്നുപേര്‍ മരിച്ചു. മുപ്പതോളം പേരെ ഗുരുതരനിലയില്‍ വെഞ്ഞാറമൂട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ സീറ്റ് ഒഴിച്ചുള്ള ഭാഗം നിശ്ശേഷം തകര്‍ന്നു. സീറ്റുകള്‍ ഇളകിമാറി. സ്വകാര്യ ബസിന്റെയും മുന്‍ഭാഗം തകര്‍ന്നു.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്നും അങ്കമാലിയിലേക്ക് പോയ പ്രതിവാര കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ടെക്നോ പാര്‍ക്കിലെ ജീവനക്കാര്‍ ആഴ്ചയവസാനം വീട്ടിലേക്കു പോകാന്‍ ആശ്രയിക്കുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ധാരാളം ടെക്കികളും ബസില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും ടെക്കികളാണ്. അമിതവേഗതയിലായിരുന്ന സ്വകാര്യബസ് സൂപ്പര്‍ഫാസ്റ്റിന്റെ വശത്തുവന്ന് ഇടിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് നിശ്ശേഷം തകര്‍ന്നു. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്നവരാണു മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരുമ്പാവൂര്‍ സ്വദേശിയുമായ രമ്യാ വര്‍ക്കി(25)യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ലിന്‍സ് തോമസും റോമി ജോര്‍ജുമാണ് മരിച്ച മറ്റ് രണ്ടു പേര്‍. രമ്യയും ലിന്‍സും ഇന്‍ഫോസിസ് ജീവനക്കാരാണ്. ടെക്നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരനായിരുന്നു റോമി. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കമാണ് ഇവര്‍ക്ക് ദുരന്തമായത്.

അഞ്ചു(18), അഞ്ജലി(30), ജിനിറ്റ(24), അംബിക(45), ചിപ്പി(26), ക്രിസ്ലി(26), അംബിക(42), സതീദേവി(74), ജയിംസ് ഡേവിഡ്(45), പുഷ്പവല്ലി(46), സൂര്യ(25) എന്നിവരാണ് വെഞ്ഞാറുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇളമണ്ണൂര്‍ മുകളില്‍ കിഴക്കതില്‍ മഹേഷ് ( 26), പന്തളം ശ്രീനിധിയില്‍ നിഷ ചന്ദ്രന്‍ (32) എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മൂവാറ്റുപുഴ കാമശ്ശേരിയില്‍ അജീഷ (24), അടൂര്‍ മണക്കാല ശാലോംഭവനില്‍ ബിനി ബാബു (24), പത്തനംതിട്ട വൈഷ്ണവത്തില്‍ വിഷ്ണു (28), അടൂര്‍ കുറ്റികാട്ടില്‍ നിധിന്‍ 28) എന്നിവര്‍ കൊട്ടാരക്കരയിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളും തകര്‍ന്നു. ഓടിക്കൂടിയവര്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത്. കെഎസ്ആര്‍ടിസി ബസ്സിലുണ്ടായിരുന്നവരിലേറെയും ടെക്നോപാര്‍ക്ക് ജീവനക്കാരാണ്. വെള്ളിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് സംഭവം. റോഡിലേക്കു ചാഞ്ഞുനിന്ന വട്ടമരത്തിന്റെ ശിഖരത്തില്‍ പിന്‍ഭാഗം ഇടിച്ച സ്വകാര്യബസ് നിയന്ത്രണംവിട്ടു കെഎസ്ആര്‍ടിസി ബസിന്റെ വശത്ത് ഇടിക്കുകയായിരുന്നു.

ഇതിനുശേഷം സമീപത്തെ മതിലില്‍ ഇടിച്ചാണു സ്വകാര്യബസ് നിന്നത്. ഉടന്‍ ബസ് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നു. സീറ്റുകള്‍ ഇളകിത്തെറിച്ചു. ഈ വശത്തിരുന്നവരാണു മരിച്ച മൂന്നുപേരും. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരി റോഡിലേക്കു തെറിച്ചുവീണു. പരുക്കേറ്റവരെ ഏറെ പണിപ്പെട്ടാണു ബസിനുള്ളില്‍ നിന്നു പുറത്തെടുത്തത്. കടയ്ക്കല്‍ സിഐ എസ്.സാനിയുടെ നേതൃത്വത്തില്‍ ചടയമംഗലം പൊലീസ്, പുനലൂര്‍, കടയ്ക്കല്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമനസേന, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top