എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളല്ല.വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് അ​നാ​ചാ​ര​ങ്ങ​ളെ അ​നു​വ​ദി​ക്കാ​നാ​വില്ല :മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വോട്ടിന്റെയും സീറ്റിന്റെയും പേരില്‍ ശബരിമല നിലപാടില്‍നിന്നും പിന്നോട്ടുപോകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.എത്ര വോട്ടുകിട്ടുമെന്നോ എത്രവോട്ടു നഷ്ടപ്പെടുമെന്നോ അല്ല പരിഗണനയിലുള്ളത്‌. പരിഗണയിലുള്ളത് ഒന്നു മാത്രമാണെന്നും അതു കേരളത്തെ പുരോഗമന സ്വഭാവത്തിൽ നിലനിർത്തുക എന്നതതാണെന്നും മുഖ്യമന്ത്രി പറഞ്ഞു . ഡിവൈഎഫ്ഐ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആചാരത്തിന്േ‍റയും വിശ്വാസത്തിന്േ‍റയും പേരിൽ മനുഷ്യനെ വേർതിരിക്കുന്നവർ കേരളത്തിൽ പ്രവർത്തിക്കുന്നു. സമൂഹത്തിൽ വലിയ വിടവുകളുണ്ടാക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നു. ഇതു വിജയിക്കാൻ അനുവദിച്ചാൽ ഇന്നു കാണുന്ന കേരളം ഉണ്ടാകില്ല. ഒന്നിനുവേണ്ടിയും ആധുനിക കേരളത്തെ ബലികൊടുക്കാനാവില്ല. ഹിറ്റ്ലറെപ്പോലെ കേരളത്തിൽ ചേരിതിരിവുണ്ടാക്കാനാണു ചിലരുടെ ശ്രമം. ശ്രേഷ്ഠനെന്നും മ്ലേച്ഛനെന്നും അവർണനെന്നും സവർണനെന്നും വേർതിരിക്കാനാണു ശ്രമം. വോട്ട് നഷ്ടപ്പെടുമെന്നു ഭയന്ന് ഇത്തരം അനാചാരങ്ങളെ അനുവദിക്കാനാവില്ല- മുഖ്യമന്ത്രി പറഞ്ഞു. ഇന്നലത്തെ അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമായി വരുന്നതിനെ അനുവദിച്ചു കൊടുക്കാതിരിക്കുക എന്നതാണു ഭരണത്തിന്‍റെ കർത്തവ്യമെന്നും എത്ര വോട്ട് കിട്ടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ടു നഷ്ടപ്പെടുമെന്നു ഭയന്നു ശബരിമല പ്രശ്നത്തിലെടുത്ത നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ദുശാസനന്‍മാര്‍ കേരളത്തിലേക്കു വീണ്ടും കടന്നുവന്നു തിരനോട്ടം നടത്തുകയാണ്. സമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. ഇതു വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്നു കാണുന്ന കേരളം ഉണ്ടാകില്ല. ഒന്നിനുവേണ്ടിയും ആധുനിക കേരളത്തെ ബലികൊടുക്കാനാവില്ല.ഏതു പുരോഗതിയിലേക്കു കുതിക്കണമെങ്കിലും ജാതി–മത നിരപേക്ഷമായ മനസുകളുടെ ഐക്യം എന്ന അടിത്തറയുണ്ടാകണം. അതു തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല– മുഖ്യമന്ത്രി വ്യക്തമാക്കി. ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു.

Top