വീട്ടുമുറ്റത്ത് ഇതരസംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂർ ഇടത്തിക്കാടില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട് കോളജ് വിദ്യാർഥിനിയെ ആണ് കഴുത്തിനു കുത്തി കൊലപ്പെടുത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവാണ് പിടിയിലായത്. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. ബിജു നിമിഷയുടെ മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച നിമിഷയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ നിമിഷയുടെ അച്ഛനും. അച്ഛന്‍റെ സഹോദരനും പരിക്ക് .

കുട്ടിയുടെ മൃതദേഹം പെരുമ്പാവൂരില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ പിതാവിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഇതരസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുകയാണ്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെയാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മോഷണശ്രമമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക സൂചന. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് വിവരം. പിതൃസഹോദരൻ ഏലിയാസിനും കത്തിക്കുത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽവെളിച്ചത്തിൽ ഉണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പെരുമ്പാവൂർ നിവാസികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെത്തുടർന്ന് ഓടി രക്ഷപ്പെട്ട ബിജുവിനെ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, നാട്ടുകാരുടെ അക്രമം ഭയന്ന് പ്രദേശത്തെ എഴുപതോളം ഇതരസംസ്ഥാന തൊഴിലാളികൾ എടത്തല പൊലീസ് സ്റ്റേഷനിൽ അഭയം തേടി.സംഭവം അറിഞ്ഞ് ഓടിയെത്തിയ നിമിഷയുടെ ഇളയച്ഛൻ റെജിയും മറ്റൊരു അയൽവാസിയും കൂടിയാണ് കഴുത്തിൽ കുത്തേറ്റു കിടന്ന നിമിഷയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇവർ വരുമ്പോൾ വീടിന്റെ വാതിൽപ്പടിയിലാണു വെട്ടേറ്റു ചോരയിൽ കുളിച്ച് നിമിഷ കിടന്നിരുന്നത്. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. സംഭവമറിഞ്ഞു നിമിഷയുടെ രക്ഷയ്ക്കെത്തിയ പിതൃ സഹോദരൻ ഏലിയാസ് പിടിയിലായ ബിജുവിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ഗുരുതരനിലയിൽ രാജഗിരി ആശുപത്രിയിലാണ്. കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ ഏലിയാസിന് അടിയന്തര ശസ്ത്രക്രിയ നടത്തി.വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ്. സലോമിയാണ് മാതാവ്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അന്ന സഹോദരിയാണ്.

Top