എസ്‌ഡിപിഐ-കോൺഗ്രസ് :സംസ്ഥാനമൊട്ടാകെ രഹസ്യ ധാരണയെന്ന്‌ വെളിപ്പെടുത്തൽ.

കോട്ടയം: നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ യു.ഡി.എഫ് നെ പ്രതിരോധത്തിൽ ആക്കുന്ന വെളിപ്പെടുത്തൽ പുറത്ത് കോൺഗ്രസും എസ് ഡി പി ഐയുമായി പിന്തുണയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് പുറത്ത് വന്നിരിക്കുന്നത് .കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് എസ്‌ഡിപിഐ പൂർണ്ണ പിന്തുണ നൽകിയിരുന്നു എന്ന് കോൺഗ്രസ്‌ ഈരാറ്റുപേട്ട ബ്ളോക് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇല്യാസ്. പത്തനംതിട്ടയിൽ മാത്രമല്ല, എല്ലാ പാർലമെന്റ്‌ മണ്ഡലങ്ങളിലും യുഡിഎഫിന് എസ്‌ഡിപിഐ യുടെ പിന്തുണയും സഹായവും നൽകി‌യിരുന്നുവെന്നും ഇല്യാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് എസ്‌ഡിപിഐയെ അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ഇല്യാസ് പറഞ്ഞു.

ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരിക്കുന്നതിന് എസ്‌ഡിപിഐയുമായും രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർമാൻ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് ഇല്യാസ് ധാരണയെപ്പറ്റി പറഞ്ഞത്. കഴിഞ്ഞ ചെയർമാൻ തെരഞ്ഞെടുപ്പിൽ വി എം സിറാജ് എസ്‌ഡിപിഐയുടെ മൗന പിന്തുണയോടെയാണ് ചെയർമാൻ സ്ഥാനത്തെത്തിയത്.

ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് തന്റെ കാല് പിടിച്ചതുകൊണ്ടാണ് എസ്‌ഡിപിഐ നേതൃത്വവുമായി തെരഞ്ഞെടുപ്പ് സമയത്ത് രഹസ്യധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ നേതാക്കളായ അഷറഫ് മൗലവി, നിയോജക മണ്ഡലം പ്രസിഡന്റ് ഹസീബ്, പാർലമെന്ററി പാർട്ടി ചെയർമാൻ സുബൈർ വെള്ളാപ്പള്ളി എന്നിവരുമായി താൻ നേരിട്ട് ബന്ധപ്പെട്ടാണ് കഴിഞ്ഞ ചെയർമാൻ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു .

Top