ഇന്ന് 488 പേർക്ക് കൊവിഡ്..രണ്ടാം ദിവസവും നാനൂറിലധികം രോഗികള്‍.

തിരു:സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 76 പേർക്ക് രോഗം സ്ഥിരീകരിച്ചു. 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഹെൽത്ത് വർക്കർമാർ, ഐടിബിപി, ബിഎസ്എഫ് രണ്ട് വീതവും, ഡിഎസ്‌സിയിൽ നിന്ന് നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ 12104 സാമ്പിളുകള്‍ സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ധിക്കുന്നതിന്‍റെ സൂചനയാണ് ഇന്നത്തെ കണക്കുകള്‍.മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് .

Top