പാര്‍ട്ടി ഓഫീസിലെ പീഡനം; പരാതിക്കാരിക്കും ആരോപണ വിധേയനായ യുവാവിനും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഐഎം

പീഡന പരാതിയില്‍ പരാതിക്കാരിക്കും യുവാവിനും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഐഎം. പാര്‍ട്ടിയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണിതെന്നും ആരോപിതനായ യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സിപിഎം ഭാരവാഹിയോ അനുഭാവിയോ അല്ലെന്നും ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി. സുഭാഷ് പറഞ്ഞു.

ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആസൂത്രിത നീക്കമാണ്. പൊലീസ് അന്വേഷണത്തോട് സഹകരിക്കും. പാര്‍ട്ടി അന്വേഷിക്കുമെന്നും ഏരിയ കമ്മറ്റി സെക്രട്ടറി പറഞ്ഞു. ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍വച്ച് പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കഴിഞ്ഞ 16ന് മണ്ണൂരില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.

പാര്‍ട്ടി അനുഭാവിയാണ് ആരോപണവിധേയനായ യുവാവ്. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ മൊഴി. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി.മങ്കര പൊലീസിലാണ് യുവതി പരാതി നല്‍കിയത്. മങ്കര പൊലീസ് കേസ് ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി.

Top