തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കളയാന്‍ ശ്രമിച്ച കേസില്‍ മകനെ പോലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ മകന്‍ അക്ഷയിന് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടിവന്നത് കണ്ണില്‍ചോരയില്ലാത്ത ക്രൂരത.
പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റ്ഡിയലെടുത്ത ശേഷം കുറ്റസമ്മതം നടത്തിയ അക്ഷയിനെ ഇരുട്ടു മുറിയില്‍ പാര്‍പ്പിച്ചാണ് പീഡിപ്പിച്ചത്. ഡിസംബര്‍ 26ന് വൈകുന്നേരം 4മണിക്ക് ഗരുഡന്‍ തൂക്കം നടത്തിയ അക്ഷയിനെ താഴെ ഇറക്കിയത് അടുത്ത ദിവസം രാവിലെ എഴു മണിക്ക്.
16 മണിക്കൂര്‍ തലകീഴായി കെട്ടി തൂക്കി പീഡിപ്പിച്ചു. കൈകാലുകള്‍ തല്ലി ചതച്ചു, ഈര്‍ക്കില്‍ പ്രയോഗവും നടത്തി ശരീരമാസകലം ചതവും മുറിവുമായപ്പോള്‍ അത് പുറത്തറിയാതിരിക്കാന്‍ പെയിന്‍ കില്ലറായ സ്‌പ്രേ ഉപയോഗിച്ചു. നടക്കാന്‍ പോലും കഴിയാതെ വേച്ചു വേച്ചാണ് അക്ഷയ്ിനെ തിരുവനന്തപുരം ജില്ലാ ജയിലില്‍ എത്തിച്ചത്. ഡിസംബര്‍ മുപ്പത്‌ന് ജയിലില്‍ എത്തിച്ച അക്ഷയിനെ ഈ മാസം രണ്ടു മുതല്‍ ആറു വരെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. എഴാം തിയ്യതി ജില്ലാ ജയിലില്‍ തടവുകാരുടെ പരാതി കേള്‍ക്കാന്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖ സെല്ലില്‍ വേച്ചു വേച്ചു നില്‍ക്കുന്ന അക്ഷയിനെ കാണുകയും വിവരം തിരക്കുകയും ചെയ്തു.
ജയില്‍ സൂപ്രണ്ട് സത്യരാജില്‍ നിന്നും അക്ഷയിന്റെ കേസിന്റെ വിവരങ്ങള്‍ ആരായുകയും ചെയ്തു. യൂവാവിന് മര്‍ദ്ദനമേറ്റെന്ന് ബോധ്യപ്പെട്ട ജയില്‍ ഡിജിപി ജയിലുകളില്‍ ഇപ്പോഴും നടയടി ഉണ്ടോ എന്ന് ചോദിച്ച് സൂപ്രണ്ടിനോടു ക്ഷുഭിതയായി. തന്റെ രണ്ടു സര്‍ക്കുലറുകള്‍ കണ്ടിട്ടില്ലേ എന്നും ജയില്‍ ഡിജിപി ചോദിച്ചു. എന്നാല്‍ ജില്ലാ ജയിലില്‍ നടയടി ഇല്ലന്നും പൊലീസ് കസ്റ്റ്ഡിയില്‍ വെച്ച് മര്‍ദ്ദനമേറ്റാതാവാമെന്നും സൂപ്രണ്ട് ജയില്‍ ഡിജിപിയെ ബോധിപ്പിച്ചു. തൂടര്‍ന്ന് നടക്കാന്‍ പോലും പാടു പെടുന്ന അക്ഷയിന്റെ അടുത്ത് എത്തിയ ഡിജിപി ആര്‍ ശ്രീലേഖ ജയിലില്‍ ആരൊക്കെയാണ് മര്‍ദ്ദിച്ചതെന്ന് അക്ഷയിനോടു ചോദിച്ചു. ജയിലില്‍ ആരും മര്‍ദ്ദിച്ചില്ലന്നും പേരൂര്‍ക്കട പൊലീസാണ് മര്‍ദ്ദിച്ചതെന്നും ശരീരത്തിലെ ചതവുകളും മുറിവും കാണിച്ച് യൂവാവ് പറഞ്ഞു.
കസ്റ്റഡിയില്‍ ക്രൂര പീഠനമായിരുന്നുവെന്നും ഗരുഡന്‍ തൂക്കം നടത്തിയെന്നും ജയില്‍ അധികതരോടു പറഞ്ഞ അക്ഷയ് തനിക്ക് പരാതി നല്‍കണണമെന്നും ആവിശ്യപ്പെട്ടു. ജയിലില്‍ എത്തിയപ്പോള്‍ ഈ വിവരം പുറത്തു പറയാത്തത് ഇവിടെ നിന്നും പീഡനം ഉണ്ടാകുമെന്ന് ഭയന്നാണന്നും അക്ഷയ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ ഡോക്ടര്‍ യുവാവിനെ ദേഹ പരിശോധനക്ക് വിധേയനാക്കി. ഡോക്ടറുടെ റിപ്പോര്‍ട്ടും അക്ഷയിന്റെ ശരീരത്തിലെ മുറിവിന്റെ ചിത്രങ്ങളും സഹിതം ജയില്‍ വകുപ്പ് സംഭവം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. ഉടന്‍ തന്നെ വിഷയത്തില്‍ ഉന്നത തല അന്വേഷണം ഉണ്ടായേക്കും. പേര്‍ക്കട സി ഐ സ്റ്റുവര്‍ട്ട് കീലര്‍ ഷാഡോ പൊലീസിലെ ചില പൊലീസുകാര്‍ പേര്‍ക്കൂട എസ് ഐ എന്നിവര്‍ക്കെതിരെയാവും അന്വേഷണം നടക്കുക.
കഴിഞ്ഞ ഡിസംബര്‍ 28നാണ് പേരൂര്‍ക്കട അമ്പലമുക്കില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ മകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്.. സംശയത്തെത്തുടര്‍ന്നു മകന്‍ അക്ഷയിനെ നേരത്തേതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്പലമുക്ക് സാന്ത്വന ആശുപത്രിക്കുസമീപം മണ്ണടി ലെയ്ന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ബി 11, ടിസി 21സ 210 ദ്വാരക വീട്ടില്‍ അശോകന്റെ ഭാര്യ ദീപയുടെ(50) ജഡമാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മയെ കൊലപ്പെടുത്തിയത് സിനിമാ സ്‌റ്റൈലിലാണ്. ഇംഗ്ലീഷ് ക്രൈംത്രില്ലറുകള്‍ കണ്ട് നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നും കരുതി. എന്നാല്‍ പദ്ധതികള്‍ പാളുകയായിരുന്നു.


