ദളിത് യുവാവിനെ കൊണ്ട് ചെരിപ്പ് നക്കിച്ചു; ക്രൂരമായി മര്‍ദിച്ചു; വീഡിയോ വൈറലായി; പോലീസ് കേസെടുത്തു

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന് നേരെ നടന്ന അതിക്രമത്തിന്റെ വീഡിയോ വൈറലാകുന്നു. ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം നിര്‍ബന്ധിച്ച് ചെരിപ്പ് നക്കികുന്ന വീഡിയോയാണ് പറത്തുവന്നിരിക്കുന്നത്. വൈദ്യുതി വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലൈന്‍മാനാണ് ദളിത് യുവാവിനെ കൊണ്ട് കാലുനക്കിച്ചത്. വീഡിയോ വൈറലായതോടെ ലൈന്‍മാന്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സോനഭദ്ര ജില്ലയിലെ ഷഹ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍ദിഹ് ഗ്രാമത്തില്‍ ജൂലൈ ആറിനാണ് സംഭവം. ബലാദിഹ് ഗ്രാമത്തിലെ മാതൃസഹോദരന്റെ വീട്ടില്‍ വന്നതായിരുന്നു യുവാവ്. കുറച്ചു നാളായി വീട്ടില്‍ വൈദ്യുതി തകരാര്‍ ഉണ്ടായിരുന്നു, യുവാവ് ഇത് പരിഹരിച്ചു നല്‍കി. ഇതിന് പിന്നാലെയാണ് ഒധാത ഗ്രാമത്തിലെ താമസക്കാരനായ ലൈന്‍മാന്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൂടാതെ പ്രതി തേജ്ബാലി സിംഗ് യുവാവിനെ കൊണ്ട് കാലുനക്കിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top