നടി റിയ മിക്കയുടെ ആത്മഹത്യ എക്‌സ് വീഡിയോസിന്റെ തകര്‍ച്ചമൂലം?!! പോണ്‍ സിനിമകളെക്കുറിച്ചുള്ള ചിത്രം പരാജയം

കഴിഞ്ഞ ദിവസം മരണപ്പെട്ട തമിഴ് നടി റിയമിക്കയുടെ ആത്മഹത്യയുടെ പിന്നിലെ കാരണം കണ്ടെത്താനാകാതെ തമിഴ് സിനിമ ലോകം. പല ഊഹാപോഹങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷമത്തിലാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.

ജോ സുന്ദര്‍ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമയിലെ റിയാമിക്കയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതില്‍ റിയാമിക്കക്ക് കടുത്ത നിരാശയുണ്ടായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇത് നിഷേധിച്ച് സംവിധായകന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫല്‍റ്റിലാണു റിയാമിക്ക കഴിഞ്ഞിരുന്നത്. എന്നാല്‍ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നത്. ഇതിനിടെ, കാമുകന്‍ ദിനേശിലേയ്ക്കും അന്വേഷണം നീളുന്നുണ്ട്. ഇയാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാമിക്ക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക തമിഴ് സിനിമാ ലോകത്ത് പ്രശസ്തയായത്. റിയാ മികയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി.

എന്നാല്‍ ചൊവ്വാഴ്ച രാത്രി റിയാമിക്കയുമായി സംസാരിച്ചതായി ദിനേശും മൊഴി നല്‍കി. എന്നാല്‍ ബുധനാഴ്ച മുതല്‍ ഇവരെ ഫോണില്‍ കിട്ടിയില്ലെന്നും ദിനേശ് അറിയിച്ചു.

Top