അനധികൃതമായി സമ്പാദിച്ച പണത്തിന് ടാക്‌സ് അടച്ച് ആത്മാര്‍ത്ഥ കാണിച്ചു; പണം സമ്പാദിച്ച രീതി അന്വേഷിച്ച പൊലീസ് ഞെട്ടി

പൗരന്മാര്‍ സമ്പാദിച്ച പണത്തിന് ടാക്‌സ് അടക്കണം എന്നതാണ് നിയമം. എന്നാല്‍ സമ്പാദിച്ച പണത്തിന് ടാക്‌സ് കെട്ടിയതിനാല്‍ മാത്രം ജയിലിലായ കഥയാണ് കര്‍ണ്ണാടകയിലെ രാച്ചപ്പയുടേത്. കാരണം സമ്പാദ്യം അത്ര നേരായ വഴിയില്‍ അല്ലായിരുന്നു. കഞ്ചാവ് വിറ്റു കിട്ടിയ പണത്തിനാണ് രാച്ചപ്പ ടാക്‌സ് അടച്ച് ആത്മാര്‍ത്ഥത കാണിച്ചത്. ഇയാളോടൊപ്പം സഹായി ശ്രീനിവാസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

34 കാരനായ രാച്ചപ്പ ഒരു കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. 2017-2018 കാലയളവില്‍ 40 ലക്ഷം രൂപയാണ് രാച്ചപ്പ നികുതിയായി അടച്ചത്. ഇത്രയധികം ഭീമമായ തുക നികുതി അടച്ചതോടെയാണ് രാച്ചപ്പയെ പൊലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഒരാഴ്ചയോളം ഇയാളെ നിരന്തരമായി നിരീക്ഷിച്ച പൊലീസ് ഒടുവില്‍ ഷൂസിലൊളിപ്പിച്ച 26 കിലോ കഞ്ചാവുമായി ആളെ പിടികൂടി. കോരമംഗല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യലില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളയാളാണ് രാച്ചപ്പ എന്ന് തെളിഞ്ഞിട്ടുണ്ട്. 12 വര്‍ഷം മുന്‍പ് ജോലി അന്വേഷിച്ച് ബെംഗളുരുവിലേക്ക് കുടിയേറിയ ആളാണ് രാച്ചപ്പ. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ നികുതി അടച്ചതിനെ തുടര്‍ന്ന്? ആദായനികുതി വകുപ്പ് ഇയാളെ വിളിച്ചു വരുത്തുകയും പണത്തിന്റ ഉറവിടം ചോദിക്കുകയും ചെയ്തിരുന്നു. പത്താംക്ലാസ് യോഗ്യത മാത്രമുള്ള രജ്ജപ്പ വന്‍തുക ആദായ നികുതി അടച്ചതും ഉറവിടത്തില്‍ വ്യക്തതയില്ലാത്തതും ഐ.ടി വകുപ്പ് പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് ഇയാള്‍ ദീര്‍ഘനാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. 2013 മുതല്‍ രജ്ജപ്പ നഗരത്തില്‍ മയക്കുമരുന്നു വില്‍പന നടത്തി വരികയായിരുന്നു. 40,000 രൂപ മാസവാടക നല്‍കിയാണ് ഇയാള്‍ കനകാപുര റോഡില്‍ താമസിച്ചുവരുന്നത്. ആഢംബര കാറുകളും സ്വന്തം ഗ്രാമത്തില്‍ ഭൂമിയും കെട്ടിടവുമുള്‍പ്പെടെ സ്വത്തുവകകളും ഇയാള്‍ക്കുള്ളതായും പൊലീസ് പറഞ്ഞു.

Top