ദുബായ് യാത്ര കുടുംബസമേതം; ദേ പുട്ടിന് നാട മുറിക്കുക നാദിർഷയ്ക്ക് പ്രിയപ്പെട്ട ആൾ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ ഞെട്ടിച്ച് കൊണ്ടാണ് ദിലീപിന്റെ ദുബായ് യാത്രയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്. ദിലീപിന്റെ യാത്ര സാക്ഷികളെ സ്വാധീനിക്കാനാണ് എന്ന പോലീസ് വാദം കണക്കിലെടുക്കാതെയാണ് ഹൈക്കോടതി നടന് യാത്രയ്ക്കുള്ള അനുമതി നല്‍കിയത്. ഈ വരുന്ന 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം. കരാമയിലെ പുതിയ കടയുടെ ഉദ്ഘാടകയ്ക്കും ഉണ്ട് ഒരു പ്രത്യേകത. ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയതാണ് ദേ പുട്ട് എന്ന പേരില്‍ ഹോട്ടല്‍ ശൃംഖല. കരാമയില്‍ തുടങ്ങുന്ന പുതിയ ശാഖയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് കുടുംബ സമേതമുള്ള ദിലീപിന്റെ യാത്ര. ദേ പുട്ട് ഉദ്ഘാടനം ചെയ്യുക നാദിര്‍ഷയുടെ ഉമ്മ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് തുടങ്ങിയ ദേ പുട്ട് ശാഖ വലിയ വിജയമായിരുന്നു. ഈ കട ഉദ്ഘാടനം ചെയ്തത് നാദിര്‍ഷയുടെ ഉമ്മ ആയിരുന്നു. അതുകൊണ്ട് കൂടിയാണ് ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനും അവര്‍ തന്നെ മതിയെന്ന് തീരുമാനിച്ചതത്രേ. 28ന് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റും.

Top