ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനായി; സ്വര്‍ഗത്തില്‍ നിന്ന് രാജകുമാരി കുടുംബത്തിലെത്തിയെന്ന് ദുല്‍ഖര്‍

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ അച്ഛനായി.താരത്തിന്റെ ഭാര്യ അമാല്‍ ചെന്നൈയിലെ മദര്‍ഹുഡ് ഹോസ്പിറ്റലില്‍ ഒരു പെണ്‍കുഞ്ഞിനു ജമ്‌നം നല്കിയിരിക്കുന്നു. ദുല്‍ഖര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും വാര്‍ത്ത പുറത്തുവിട്ടത്. താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്ന സന്തോഷത്തിലാണ് ആരാധകര്‍.

ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഹോസ്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ വാര്‍ത്ത സ്ഥിതികരിക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത്. എനിക്ക് എന്റെ രാജകുമാരിയെ കിട്ടിയെന്നും ഒരു കുഞ്ഞു അമാലിനെ തന്നെ കിട്ടിയിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുര്‍ഖറിന്റെ ജീവിത്തില്‍ ഇരട്ടി സന്തോഷമുള്ള ദിവസമാണിന്ന്. അമല്‍നീരദിന്റെ സംവിധാനം ചെയ്ത സിഐഎ എന്ന ദുര്‍ഖര്‍ ചിത്രം ഇന്ന് റിലീസായി. ഇരുവരും തമ്മിലുള്ള ആദ്യ കൂട്ടുകെട്ടാണിത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത തിയേറ്ററുകളിലെല്ലാം നിറഞ്ഞ സദസിലാണു പ്രദര്‍ശനം. ഒന്നിലധികം കാര്യങ്ങളില്‍ താന്‍ സന്തോഷവാനണെന്നും ഇന്ന് മറക്കാനാകാത്ത ദിവസമാണെന്നും ദുല്‍ഖര്‍ പറയുന്നു.

തന്റെ വളരെ കാലമായുണ്ടായിരുന്ന ആഗ്രഹം സഫലമായിരിക്കുന്നു. ഇന്നത്തെ ദിവസം മാറി മറിഞ്ഞിരിക്കുകയാണ്. സ്വര്‍ഗത്തില്‍ നിന്നും ലഭിച്ച വലിയൊരു അനുഗ്രമാണ് കുഞ്ഞെന്നും ദുല്‍ഖര്‍ പറയുന്നു. 2011 ലായിരുന്നു ദുല്‍ഖര്‍അമാല്‍ വിവാഹം നടന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനാണ് ചെന്നൈ സ്വദേശിനിയായ അമാല്‍ സൂഫിയയെ വിവാഹം കഴിച്ചത്.

Top