സംസ്ഥാനത്ത് വിവാഹ ബ്യൂറോ തട്ടിപ്പ്; ദിനം പ്രതി മുളച്ച് പൊന്തുന്ന വ്യാജ ബ്യൂറോകള്‍; രജിസ്‌ട്രേഷന്റെ കാശ് വാങ്ങി വ്യാജ വിലാസങ്ങള്‍ നല്‍കുന്നു

കൊച്ചി: സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന വിവാഹ ബ്യൂറോകള്‍ പലതും തട്ടിപ്പ് കേന്ദ്രങ്ങളാണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ദിനപത്രങ്ങളില്‍ വ്യാജ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. ദിനം പ്രതി നൂറുകണക്കിന് ആളുകളെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. ആളൊന്നിന് 1500 രൂപയുടെ തട്ടിപ്പ് മാത്രമെ ഇവര്‍ നടത്തുന്നുള്ളൂ. തട്ടിപ്പിന് ഇരയാകുന്നവരും ചെറിയ തുകയല്ലേ എന്ന് കരുതി പ്രശ്നം ഉണ്ടാക്കത്തത് ബ്യൂറോ മുതലാളിമാര്‍ മുതലാക്കുകയാണ്. പത്രത്തില്‍ പരസ്യം നല്‍കുന്നതിനാല്‍ വാര്‍ത്ത വരില്ലെന്ന ധൈര്യവും അവര്‍ക്ക് ഉണ്ട്.

ഒരു ഫെയ്ക്ക് പരസ്യം നല്‍കുകയാണ് ഇവരുടെ ആദ്യപണി. ഒന്നോ രണ്ടോ മൊബൈല്‍ നമ്പറും നല്‍ക്കും. ഈ നമ്പര്‍ ആകട്ടെ പരസ്യം വരുന്ന ഞായറാഴ്ചയും പിറ്റേന്നും മാത്രമെ നില്‍ക്കൂ. പരസ്യം കണ്ട് വിളിക്കുന്നവരോട് ആലോചിക്കുന്ന ആളുടെ പൂര്‍ണ്ണ വിവരം തിരക്കും. എന്നിട്ട് പെണ്‍കുട്ടി/ആണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ട് അവര്‍ക്ക് സമ്മതമാണങ്കില്‍ വിശദവിവരങ്ങള്‍ അയച്ചു തരാം എന്ന് പറയും. ഇതിനോടൊപ്പം സമാനമായ മറ്റ് അഞ്ച് കേസുകളും ഫോട്ടോ ഉള്‍പ്പടെ അയ്ക്കുമെന്നും പറയും. ഇത് വി.പി.എല്‍ ആയിട്ടാണ് അയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1500 രൂപയും അതിന്റെ സര്‍വ്വീസ് ചാര്‍ജും ഉള്‍പ്പടെ 1600ഓളം വരും ഇത് കൊടുത്ത് വാങ്ങണം എന്ന് നിര്‍ദേശിക്കും. എന്തെങ്കിലും കാരണവശാല്‍ നടന്നില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ നടത്തി തരുമെന്നാണ് മോഹനസുന്ദര വാഗ്ദാനം. ഇതില്‍ വീഴുന്നത് കൂടുതലും സ്ത്രീകളാണ്. പിറ്റേന്ന് തന്നെ ലിസ്റ്റ് അടങ്ങിയ കവര്‍ അയയ്ക്കും. അത് പണം കൊടുത്ത് വാങ്ങി കഴിയുമ്പോളല്ലേ പൂരം.

ഇതിനിടയില്‍ കവര്‍ പോസ്റ്റോഫീസില്‍ എത്തിയാലുടന്‍ ബ്യൂറോയില്‍ നിന്ന് മറ്റ് നമ്പറുകളില്‍ നിന്ന് വിളി തുടങ്ങും. പെണ്‍/ആണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് തിരക്കുന്നു നിങ്ങള്‍ എപ്പോഴാ ചെല്ലുന്നതെന്ന്. ഇതുകൂടെ കേട്ടുകഴിയുന്നതോടെ വീഴാത്തവരും അകപ്പെടും. പണം കൊടുത്ത് എടുക്കുമ്പോള്‍ പരസ്യത്തില്‍ പറഞ്ഞ ആളുടെ ഒരു വിവരവും ഇല്ല. വീട്ടുകാര്‍ നേരിട്ട് നല്‍കുന്ന പത്ര പരസ്യത്തില്‍ നിന്ന് വിശദവിവരങ്ങള്‍ ശേഖരിച്ചത് നമ്മള്‍ക്ക് തരും.

ഇതില്‍ പലതും വിവാഹം കഴിഞ്ഞതായിരിക്കും. ആല്ലെങ്കില്‍ ജാതിയെ സമുദായമോ ചേരാത്തതായിരിക്കും. അതും പേരാഞ്ഞിട്ട് ഞങ്ങള്‍ അങ്ങനെ ഒരു ബ്യൂറോയുമായി ഒരു ബന്ധവും ഇല്ലാ, ഞങ്ങളുടെ അഡ്രസ് എങ്ങനെയാ നിങ്ങള്‍ക്ക് കിട്ടിയതെന്ന് കൂടി ആകുമ്പോള്‍ എല്ലാവര്‍ക്കും ത്യപ്തിയാകും. ഇനി അധവാ ആരെങ്കിലും ചോദിച്ചാല്‍ അയ്യോ നിങ്ങള്‍ക്ക് അയച്ചത് മാറി പോയി എന്ന നിരുത്തരവാദിത്വപരമായ ഒരു മറുപടിയും ലഭിക്കും.

ഇത്തരം തട്ടിപ്പിന്റെ ഇരകള്‍ വിദേശമലയാളികളും സാധാരണയില്‍ സാധാരണക്കാരുമാണ്. ഒരോ ആഴ്ചയിലും പതിനായിരങ്ങളാണ് ഇത്തരം തട്ടിലൂടെ നേടുന്നത്. മക്കളുടെ വിവാഹം എങ്ങനെയും നടന്നു കിട്ടണമെന്നുള്ള ആവേശത്തില്‍ ഇത്തരം തട്ടിപ്പുകള്‍ സാധാരണ ഗമനിക്കാറില്ല. അത് ഈ കൂട്ടര്‍ മുതലെടുക്കുകയാണ്.

ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ച മനോരമ ദിനപത്രത്തില്‍ വന്ന വന്ന ഒരു പരസ്യം കണ്ട് വിളിക്കുന്നു. മുകളില്‍ പറഞ്ഞിരിക്കുന്ന മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കി. അതില്‍ അയാള്‍ വീണു. സുഹ്യത്തിന് വേണ്ടിയാണ് ആലോചന. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മറ്റൊരു നമ്പറില്‍ വിളി വന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് മറ്റ് അഞ്ച് പെണ്‍കുട്ടികളുടെ കൂടെ വിവരങ്ങളും ഫോട്ടോയും അയച്ചിട്ടുണ്ട്.

കവര്‍ വാങ്ങാന്‍ ചുമതലപ്പെടുത്തി. ചില സാങ്കേതിക കാരണങ്ങളാല്‍ അയാള്‍ക്ക് കുറച്ച് ദിവസത്തേയ്ക്ക് കവര്‍ വാങ്ങാന്‍ കഴിഞ്ഞില്ല. ഈ ദിവസങ്ങളില്‍ എല്ലാം കോഴിക്കോട് ഫറോക്ക് കോളേജ് റോഡില്‍ ഉള്ള സാഫല്യം മാറ്റമോര്‍ണിയല്‍ ഓഫിസില്‍ നിന്ന് വിളിയോട് വിളിയാണ്. പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് തിരക്കുന്നു. നിങ്ങള്‍ എപ്പോഴാ ചെല്ലുന്നതെന്ന്. വെള്ളിയാഴ്ച 1575 രൂപ കൊടുത്ത് കവര്‍ വാങ്ങി. തുറന്ന് നോക്കിയപ്പോള്‍ മൂന്ന് പെണ്‍കുട്ടികളുടെ വിവരം മാത്രം. അത് തന്നെ സമുദായങ്ങള്‍ തമ്മില്‍ ഒരു തരത്തിലും ചേരാത്തത്. രണ്ടെണ്ണത്തിന്റെ വിവാഹം കഴിഞ്ഞതും. വിവരം തിരക്കിയപ്പോള്‍ തങ്ങള്‍ നേരത്തെ പരസ്യം നല്‍കിയിരുന്നു. അതില്‍ നിന്ന് ആരെങ്കിലും നല്‍കിയതാകും എന്ന മറുപടിയും. വീണ്ടും സാഫല്യത്തില്‍ തിരക്കിയപ്പോള്‍ മാറിപ്പോയി അടുത്ത ദിവസം തന്നെ ക്യത്യമായിട്ടുള്ള വിവരങ്ങള്‍ നല്‍കാമെന്നും. ഓഫിസ് നമ്പര്‍ എന്ന് അവകാശപ്പെടുന്ന നമ്പര്‍ പോലും ഇപ്പോള്‍ എടുക്കാത്ത അവസ്ഥയാണ്.

Top