പ്രതികളെ ചോദ്യം ചെയ്യുന്നത് സി.പി.എമ്മിനെ വിറപ്പിച്ച എഎസ്പി ഷൗക്കത്തലി.ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും; കസ്റ്റംസ് ചോദ്യം ചെയ്യും.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ ഐടി വകുപ്പ് മുൻ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് സൂചന. ശിവശങ്കറിന്‍റെ ഫ്ലാറ്റ് കസ്റ്റംസ് റെയ്ഡ് ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വപ്ന അടക്കമുള്ള പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം ഉന്നത നേതാക്കളെ അറസ്റ്റു ചെയ്ത, മുടക്കോഴി മല അർധരാത്രി നടന്നു കയറി കൊടിസുനിയെയും സംഘത്തെയും പിടികൂടിയ എഎസ്പി ഷൗക്കത്തലിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. പാനായിക്കുളം സിമി കേസ്, കളിയിക്കാവിള വെടിവയ്പ് കേസ് തുടങ്ങിയ കേസുകൾ അന്വേഷിച്ച് പ്രശംസ പിടിച്ചുപറ്റിയ എൻഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണ ചുമതല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടിപി കേസിലെ പ്രതികളെ പിടികൂടുകയും പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോള്‍ എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ പോകുകയും ചെയ്ത ഷൗക്കത്തലിക്ക് അന്വേഷണത്തിന്റെ പ്രധാന ചുമതല നൽകുമ്പോൾ തുടർ നടപടികളെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾക്കും ആകാംക്ഷയുണ്ട്. ഏതു ജോലി നൽകിയാലും പേടിയില്ലാതെ ആ ദൗത്യം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്നാണ് സേനയിലുള്ളവർ ഷൗക്കത്തലിയെക്കുറിച്ച് പറയുന്നത്. ആക്‌ഷനു പറ്റിയ ഓഫിസർ.

കലാപമോ അക്രമാസക്തമായ മാർച്ചോ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥരുടെ ആദ്യപരിഗണന ഷൗക്കത്തലിയായിരിക്കും. സിപിഎം നേതാവായ പി.മോഹനനെ അറസ്റ്റു ചെയ്യാൻ മറ്റ് ഉദ്യോഗസ്ഥര്‍ മടിച്ചപ്പോൾ ദൗത്യം ഏറ്റെടുത്തത് ഷൗക്കത്തലിയാണ്. മുടക്കോഴി മലയിൽ അർധരാത്രി കയറി കൊടി സുനിയെയും സംഘത്തെയും പിടികൂടിയതു കേരള പൊലീസിന്റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ‘സൈലന്റ് നൈറ്റ്’ എന്നു പേരിട്ട ആ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് ഷൗക്കത്തലിയാണ്. ആദ്യമായാണ് അത്തരമൊരു ഓപ്പറേഷൻ കേരള പൊലീസ് നടത്തുന്നത്.

യു.എ.ഇ കോൺസുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവർ യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയത്. ഇതിനിടെ സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര സർക്കാർ കൈമാറുകയായിരുന്നു.സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top