ഗൗരി നേഘയുടെ മരണം: അധ്യാപകര്‍ക്കെതിരായ ശിക്ഷാനടപടിയില്‍ മാനേജ്മെന്റിന്റെ ഒത്തുകളി

കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരായ ശിക്ഷാനടപടിയില്‍ മാനേജ്മെന്റിന്റെ ഒത്തുകളി. കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍ കാലയളവില്‍ ശമ്പളം നല്‍കി. സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിക്കുമെന്ന് മാനേജ്മെന്റിന്റെ നിലപാട്. രണ്ട് ദിവസം മുമ്പാണ് വളരെ ആഘോഷപൂര്‍വ്വം അധ്യാപകരെ തിരിച്ചെടുത്തത്.

അതേസമയം ആരോപണ വിധേയരായ അദ്ധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപികമാരായ സിന്ധുപോള്‍, ക്രസന്റ് നെവിസ് എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടു പേരും ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇരുവരെയും പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിച്ചുമാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണ വിധേയരായ അദ്ധ്യാപികമാര്‍ക്ക് പൂര്‍ണ പിന്തുണയാണ് സ്‌കൂള്‍ മാനേജ്‌മെന്റും നല്‍കുന്നത്. അദ്ധ്യാപികമാരുടെ സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായിട്ടാണ് മാനേജ്‌മെന്റ് പരിഗണിച്ചിരിക്കുന്നത്. അദ്ധ്യാപികമാരെ തിരിച്ചെടുത്ത സംഭവത്തില്‍ ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

Top