ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ വീട്ടമ്മ ചെയ്തത് അതിബുദ്ധിയും ക്രൂരതയും .കാമുകന്റെ സഹായത്തോടെ കൂട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വീട്ടമ്മയുടെ ശ്രമം. സംഭവത്തില്‍ കാമുകനെയും വീട്ടമ്മയെയും പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ ആത്മഹത്യ പ്രേരണ കേസില്‍ കുടുക്കാനായിരുന്നു പദ്ധതി. ഇതിനായുള്ള തെളിവുകളും ഒരുക്കിയശേഷം കാമുകനൊപ്പം മുങ്ങിയ വീട്ടമ്മ ഒടുവില്‍ പോലീസ് പിടിയിലാവുകയായിരുന്നു. മറാഠ്വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ജാധവ്വാഡിയിലുള്ള സൊനാലി ഷിന്‍ഡെ എന്ന 30കാരിയാണ് പിടിയിലായത്. കൂട്ടുകാരിയായ രുക്മണ്‍ബായ് മാലിയെ(31) കാമുകനായ ഛബ്ബാദാസ് വൈഷ്ണവിന്റെ(26) സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തന്റെ വസ്ത്രവും ചെരുപ്പും ചില ആഭരണങ്ങളും മൃതദേഹത്തെ അണിയിച്ച് കത്തിച്ചു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികില്‍ എഴുതിവച്ചു.
വസ്ത്രവും ആഭരണവും ഒക്കെ കണ്ട് മൃതദേഹം സോനാലിയുടേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചു സംസ്‌കാരം നടത്തുകയും ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഇതിനിടെ രുക്മണ്‍ബായിയെ കാണാതായതുമായി ബന്ധപ്പെട്ട്് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് കേസുകളും ബന്ധപ്പെട്ടിട്ടുണ്ടെന്ന സംശയം ഉടലെടുത്തു.സോനാലി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം ഉത്തര മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍ കാമുകനൊപ്പം സോനാലിയെ പിടികൂടുകയായിരുന്നു.


