വ്യവസായിയുടെ ഭാര്യയുടെ കൊലപാതകത്തില്‍ ദുരൂഹത; യുവതി അവസാനമായി വിളിച്ചത് ഭര്‍ത്താവിന്‍റെ സുഹൃത്തിനെ

ബിസിനസ്സുകാരന്റെ ഭാര്യയുടെ കൊലപാതകത്തിലെ ദുരൂഹത നാലാം ദിവസവും തുടരുന്നു. ഹരിയാനയിലെ പാനിപ്പത്തിലാണ് വ്യവസായി ദീപക് മകിജയുടെ ഭാര്യ സീമ മകിജയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാള്‍ കൊണ്ട് ശരീരത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്.സീമയുടെ മുഖത്തും മുറിവേറ്റ പാടുകളുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് സീമയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. യുവതിയുടെ ഫോണില്‍ നിന്നും അവസാനം പോയ കോള്‍ ദീപകിന്റെ ഒരു സുഹൃത്തിന്റെ മൊബൈലിലേക്കാണ്. മരണം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പായിരുന്നു ഈ ഫോണ്‍ കോള്‍.യുവതിയുടെ മരണാനന്തര ചടങ്ങുകളിലും ഈ സുഹൃത്ത് വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുളള അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ ഫോണും സ്വച്ച് ഓഫാണ്. ഇതാണ് പൊലീസിന് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്. അതേ സമയം പട്ടാപ്പകല്‍ ഒരു സ്ത്രി വീടിനുള്ളില്‍ കൊല ചെയ്യപ്പെട്ടിട്ടും പൊലീസിന് പ്രതികളെ പിടി കൂടാന്‍ സാധിക്കാത്തതും വന്‍ ജനരോക്ഷത്തിനിടയാക്കിയിട്ടുണ്ട്. ഇതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

Top