വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റില്‍  

 

 

സൂറത്ത്: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിനടുത്തുള്ള കോസ്മാഡ ഗ്രാമത്തിലാണ് വര്‍ഷ എന്ന യുവതിയെ കൃഷിപ്പാടത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവാഴ്ച രാവിലെയായിരുന്നു മൃതദേഹം ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഭര്‍ത്താവ് പ്രവീണിന്റെ കൂടെയായിരുന്നു യുവതി ഗ്രാമത്തില്‍ താമസിച്ച് വന്നിരുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭരത് എന്ന ഒരു യുവാവുമായി വര്‍ഷ പ്രണയത്തിലായിരുന്നു. എന്നാല്‍ തന്നെ കൂടാതെ മറ്റൊരു യുവാവിനെ കൂടി വര്‍ഷ പ്രണയിക്കുന്നുണ്ടെന്ന സംശയമാണ് ഭരതിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരു ബാലനെയും ഒപ്പം കൂട്ടിയാണ് ഭരത് ഈ കൊലപാതകം നടത്തിയത്.വര്‍ഷയെ കൃഷിപ്പാടത്തിലേക്ക് സംസാരിക്കാനായി വിളിച്ച് വരുത്തി ബാലനെ കൊണ്ട് യുവതിയുടെ പുറകില്‍ കുത്തി. മറഞ്ഞു വീണ വര്‍ഷയെ പിന്നീട് ഭരത് കുത്തികൊല്ലുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് ബുധനാഴ്ച വൈകുന്നേരം പൊലീസ് ഭരതിനെ പിടികൂടി. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Top