ഭാര്യയെ കൊലപ്പെടുത്തി രാത്രിമുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു; 7 കഷണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചു  

 

ജലന്ധര്‍ : അവിഹിത ബന്ധം ആരോപിച്ച് യുവതിയെ കൊലപ്പെടുത്തി മൃതദേഹം 7 കഷണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധറിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗീതാഞ്ജലിയെന്ന യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാന്‍ഡിലാണ്. മൃതദേഹം മുറിക്കാനായി ഉപയോഗിച്ച ഇലക്ട്രിക്ക് കട്ടര്‍ ഇയാളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 13 നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇതിന് ശേഷം മൃതദേഹം പലതായി മുറിച്ച് പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 2010 ലാണ് രാജ്കുമാര്‍ ഗീതാഞ്ജലിയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ഒരു മകനും മകളുമുണ്ട്. മരവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുകയാണ് രാജ് കുമാര്‍. എന്നാല്‍ രാജ്കുമാറിന് ഭാര്യയെ സംശയമായിരുന്നു. അവിഹിത ബന്ധമാരോപിച്ച് ഗീതാഞ്ജലിയെ ഇയാള്‍ മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്നത് പതിവുമായിരുന്നു. ഒരു ദിവസം വഴക്കിട്ട് പിരിഞ്ഞപ്പോള്‍ ഗീതാഞ്ജലി രാജ്കുമാറിനെ വിട്ട് സഹോദരന്റെ വീട്ടിലേക്ക് മാറിത്താമസിച്ചു. 2017 ജൂണിലാണ് യുവതി കൈതുലിലെ സഹോദരന്റെയടുക്കലേക്ക് മാറിയത്. എന്നാല്‍ ഇതിനിടെ നവംബര്‍ 13 ന് ഗീതാഞ്ജലി കുട്ടികള്‍ക്ക് വേണ്ടിയുള്ള തണുപ്പുകാല വസ്ത്രമെടുക്കാന്‍ വീട്ടിലെത്തി. ഈ സമയം രാജ്കുമാര്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഇയാള്‍ ഗീതാഞ്ജലിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവരുടെ തല പിടിച്ച് ചുവരിലിടിക്കുകയും ചെയ്തു. യുവതി തല്‍ക്ഷണം കൊല്ലപ്പെട്ടു. എന്നാല്‍ ഇയാള്‍ ആ രാത്രി മുഴുവന്‍ ഭാര്യയുടെ ശവശരീരത്തിന് കാവലിരുന്നു.  തുടര്‍ന്ന് രാവിലെ മൃതദേഹം 7 കഷണങ്ങളായി മുറിച്ചു. അവ പലയിടത്തായി ഉപേക്ഷിച്ചു. നവംബര്‍ 21 ന് ഒരു ഒഴിഞ്ഞ പ്രദേശത്ത് നിന്ന് തലയില്ലാത്ത ശരീര ഭാഗം കണ്ടത്തുന്നതോടെയാണ് ദുരൂഹത പുറത്തുവരുന്നത്. 11 ദിവസത്തിന് ശേഷം ദാദ്രിയില്‍ നിന്ന് ഒരു കാല്‍ കണ്ടെത്തി. പൂട്ടിക്കിടന്ന ഒരു പഞ്ചസാര മില്ലില്‍ നിന്ന് വയറുമുതല്‍ മുട്ടുവരെയുള്ള ശരീരഭാഗവും ലഭിച്ചു. ഇതോടെ ഇവയെല്ലാം ഒരാളുടേതാണെന്ന് തിരിച്ചറിഞ്ഞ് പൊലീസ് അന്വേഷണം ഏകോപിപ്പിച്ചു. 344ഇക്കാലയളവില്‍ ഇയാള്‍ പഞ്ചാബ് ഡല്‍ഹി എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്. ഒടുവില്‍ ഇയാള്‍ ഡല്‍ഹിയില്‍ നിന്ന് പിടിയിലായി. മൃതദേഹത്തിന്റെ കൈകളും തലയും ഒരു കാലും ഇനിയും കണ്ടെടുക്കാനുണ്ട്.

 

Top