ഇന്ത്യ – പാക് ആവേശപ്പോരാട്ടം വീണ്ടും ; 2022 ട്വന്റി 20 ലോകകപ്പ് മത്സര ക്രമം പുറത്ത് വന്നു

ആരാധകരുടെ പ്രിയപ്പെട്ട ഇന്ത്യ-പാക്ക് പോരാട്ടം വീണ്ടും. ഇത്തവണ ഓസ്‌ട്രേലിയ വേദിയൊരുക്കുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിലാണ് ഇന്ത്യ-പാകിസ്താനെ നേരിടുന്നത്.

പാകിസ്താനുമായുള്ള പരമ്പരകൾ നിർത്തിവെച്ച ശേഷം ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങൾ സംഭവിക്കാറുള്ളത്. ലോകകപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് 2 വിൽ വന്നതോടെയാണ് ഇന്ത്യ-പാക് പോരാട്ടം ഉറപ്പായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്ടോബർ 23 ന് മെൽബണിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. 12 ടീമുകളാണ്2022 ട്വന്റി-20 ലോകകപ്പ് കളിക്കുക. ഇതിൽ 8 ടീമുകളെ റാങ്കിങിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തിട്ടുണ്ട്. ബാക്കി 4 ടീമുകൾ ക്വാളിഫയർ മത്സരം വിജയിച്ച് ലോകകപ്പ് കളിക്കും.

ഒക്ടോബർ 22 ന് ഓസ്‌ട്രേലിയ-ന്യൂസിലൻഡ് പോരാട്ടത്തോടെയാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്. നവംബർ 13 ന് മെൽബണിലാണ് ഫൈനൽ

Top