ഇന്‍ഫോസിസ്‌ തിരുവനന്തപുരം സെന്ററിന്റെ ഓണാഘോഷ പരിപാടിയായ ഉത്സവിന്‌ തുടക്കമായി

തിരുവനന്തപുരം, ആഗസ്റ്റ്‌, 18–2015. ഇന്‍ഫോസിസിന്റെ തിരുവനന്തപുരത്തുള്ള ഡെവലപ്പ്‌മെന്റ്‌ സെന്റര്‍ തങ്ങളുടെ ഓണാഘോഷ പരിപാടികളായ ഉത്സവിന്‌ തുടക്കം കുറിച്ചു.
കഴിഞ്ഞ 11 വര്‍ഷങ്ങളായി മുടങ്ങാതെ 4000ത്തിലധികം ജീവനക്കാര്‍ പങ്കെടുക്കുന്ന ഉത്സവ്‌, ഇന്‍ഫോസിസ്‌ തിരുവനന്തപുരം സെന്ററിന്റെ തനത്‌ ഓണാഘോഷപരിപാടിയാണ്‌. സെന്ററിലെ ഉദ്യോഗസ്ഥരും മറ്റ്‌ ജീവനക്കാരും പങ്കെടുത്ത ഉത്‌ഘാടന പരിപാടികള്‍ക്ക്‌ കേരളത്തിന്റെ തനത്‌ വാദ്യമേളമായ ശിങ്കാരിമേളത്തോടു കൂടിയാണ്‌ തുടക്കമായത്‌. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ഉത്സവില്‍ ഭക്ഷ്യമേള, അത്തപൂക്കളം, ഓണപ്പാട്ട്‌, അമ്പെയ്‌ത്ത്‌, വടംവലി തുടങ്ങി വിവിധ ഇനം കലാപരിപാടികള്‍ സംഘടിപ്പിക്കും.
“മത്സരങ്ങള്‍ക്കുപരിയായി ഇന്‍ഫോസിസ്‌ ജീവനക്കാര്‍ക്കിടയില്‍ മികച്ച സൌഹൃദവും, സാഹോദര്യവും ഉറപ്പിക്കുന്നതില്‍ ഉത്സവിന്റെ ആഘോഷ തിമിര്‍പ്പുകള്‍ക്ക്‌ സാധിക്കാറുണ്ട്‌. ഓരോ ആഘോഷപരിപാടികളിലും കണ്ടുവരുന്ന ടീം വര്‍ക്ക്‌ ഇതാണ്‌ സൂചിപ്പിക്കുന്നത്‌,” എന്ന്‌ സുനില്‍ ജോസ്‌, ഡെവലപ്പ്‌മെന്റ്‌ സെന്റര്‍ ഹെഡ്‌, ഇന്‍ഫോസിസ്‌ തിരുവനന്തപുരം, അഭിപ്രായപ്പെട്ടു.

Top