അടിവസ്ത്രം മാറ്റി അഭിമുഖത്തിനെത്തണം: വാട്‌സ് അപ്പിലെ ചതിക്കുഴിക്കണ്ട് പെൺകുട്ടി ഞെട്ടി

സ്വന്തം ലേഖകൻ

ചെന്നൈ: ഒരു ജോലി കിട്ടാൻ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെല്ലാം എന്നും ആഗ്രഹിക്കുന്നതാണ്. എന്നാൽ, ജോലി കിട്ടുന്നതിനായി അടിവസ്ത്രം മാറ്റി വാട്‌സ്അപ്പിൽ എത്തണമെന്ന നിർദേശം കിട്ടിയാൽ ഒരു പെൺകുട്ടി എന്ത് ചെയ്യും. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്ന നമ്യ ബെയ്ഡ് എന്ന ചെന്നൈ സ്വദേശിനിയുടെ അനുഭവം ഓരോ പെൺകുട്ടികൾക്കുമുള്ള മുന്നറിയിപ്പാണ്. സങ്കേതികവിദ്യ വികസിച്ചതോടെ ഒട്ടുമിക്ക കമ്പനികളും ജോലിക്കുള്ള ഇന്റർവ്യൂ ഫോണിൽ കൂടി നടത്താറുണ്ട്. ഇവയിൽ പലതും പെൺകുട്ടികളെ വലയിൽ വീഴ്ത്താനുള്ള ചതിക്കുഴികൾ ആയിരിക്കും. പലരും ഇതറിയാതെ അബദ്ധങ്ങളിൽ ചെന്നു വീഴാറുണ്ട്‌ബ്ലോഗർ കൂടിയായ നമ്യ ബുദ്ധിപരമായി നീങ്ങിയതു കൊണ്ടു മാത്രമാണ് ചതിക്കുഴിയിൽ അകപ്പെടാതിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടക്കം മുതലേ വിളിച്ചയാളുടെ സംസാരരീതി ഒട്ടും നല്ലതായിരുന്നില്ല. ഇതോടെ നമ്യ ഇയാളുടെ കോൾ റെക്കേർഡ് ചെയ്യുകയായിരുന്നു. എയർ ഫ്രാൻസിൽ നിന്നാണ് എന്നു പറഞ്ഞായിരുന്നു ഇവർ ആദ്യം വിളിച്ചത്. പിന്നീട് നമ്യയുടെ ഉയരം, ഭാരം എന്നിവ ചോദിച്ചു. പിന്നീട്  നെഞ്ചളവും അരയളവും എത്രയാണെന്ന് ചോദിച്ചു. അയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നമ്യ കോൾ റെക്കോർഡ് ചെയ്യാൻ തുടങ്ങി.

പിന്നീട് ആരുമില്ലാത്ത മുറിയിൽ തനിച്ചു വിഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടു. അവിടെവച്ച് പെൺകുട്ടിയുടെ ഉയരം കാണണമെന്നും, ശരീരത്തിലേ ടാറ്റൂ, വയർ എന്നിവ കാണിക്കണം എന്നും ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങൾ ഊരിമാറ്റി ടീ ഷാർട്ട് മാത്രം ധരിച്ചു നിൽക്കാനും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ കോൾ കട്ട് ചെയ്ത നമ്യ ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചു.

Top