യെമൻ: ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കീഴില്‍ അനുഭവിച്ച ക്രൂരയാതനകള്‍ വെളിപ്പെടുത്തി യസീദി വനിതകൾ രംഗത്ത്. ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്നവരാണിവര്‍. സ്തനവലുപ്പം ഉള്ള യുവതികളെ ഐഎസ് ക്യാമ്പിൽ വച്ച് ജിഹാദികൾ നിരന്തരം ബലാത്സംഗം ചെയ്യുമെന്നും ഗർഭിണിയായാൽ സ്റ്റെയർകേസിന് മുകളിൽ നിന്നും തള്ളിയിട്ട് ഗർഭച്ഛിദ്രം നടത്തുമെന്നും അവർ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ഇസ്ലാമിന്റെ ജീവിതചര്യകൾ തുടങ്ങാൻ നിരന്തരമായി പീഡിപ്പിക്കപ്പെട്ട കഥകൾ തുറന്ന് പറഞ്ഞാണ് യസീദി യുവതികൾ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനായി യുവതികളെ ചുമരിന് എതിരായി തിരിച്ച് നിർത്തുകയും തുടർന്ന് അവരുടെ മാറിന്റെ വലുപ്പം പരിശോധിക്കാറുണ്ടെന്നും ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു യുവതി വെളിപ്പെടുത്തുന്നു. ഇത്തരം പരിശോധനയിൽ വലിയ സ്തനങ്ങളുള്ള യുവതികളെയാണ് ബലാത്സംഗത്തിന് തെരഞ്ഞെടുക്കുന്നത്. ഹെൻട്രി ജാക്ക്‌സൻ സൊസൈറ്റിയിലെ നികിത മാലിക്ക് പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ ട്രാഫിക്ലിങ് ടെറർ, ഹൗ മോഡേൺ സ്ലാവെറി ആൻഡ് സെക്ഷ്വൽ വയലൻസ് ഫണ്ട് ടെററിസം’ എന്ന പേരിലാണീ പേപ്പർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നികിത ഈ പേപ്പർ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഐഎസിന്റെ ക്രൂരപീഡനങ്ങൾക്കിരയായ ഒരു യുവതിയുമായി നേരിട്ട് സംസാരിച്ചിരുന്നു. വിക്ടിം വൺ എന്നാണീ യുവതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്ക് ഐഎസ് താവളത്തിൽ നേരിടേണ്ടി വന്ന പൈശാചികമായ പീഡനങ്ങളെക്കുറിച്ച് ഈ യുവതി വിവരിക്കുന്നുണ്ട്. ഒരു ഐഎസ് ഭീകരൻ ബലാത്സംഗം ചെയ്തതിനെ തുടർന്ന് താൻ ഗർഭിണിയായിരുന്നുവെന്ന് വിക്ടിം വൺ വെളിപ്പെടുത്തുന്നു. തുടർന്ന് ഗർഭം അലസിപ്പിക്കാനായി തന്നെ സ്റ്റെയർകേസിൽ നിന്നും തള്ളിയിടാനും ശ്രമം നടത്തിയിരുന്നു.
താൻ ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അതേ മുറിയിൽ മറ്റ് പെൺകുട്ടികൾ ഏത് വിധത്തിലായിരുന്നു പീഡിപ്പിക്കപ്പെട്ടിരുന്നതെന്നും ഈ യുവതി വിവരിക്കുന്നുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചതിനുള്ള ശിക്ഷയെന്നോണം തന്നെ ആറ് പുരുഷന്മാർ ഒരു രാത്രി ബലാത്സംഗം ചെയ്തിരുന്നുവെന്നും ഈ യുവതി വേദനയോടെ വെളിപ്പെടുത്തുന്നു. തന്നെ നിരവധി പേർക്ക് ഭീകരർ കാഴ്ച വച്ചിരുന്നുവെന്നും ചെറിയ പെൺകുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നതിന് താൻ സാക്ഷ്യം വഹിച്ചിരുന്നുവെന്നും വിക്ടിം വൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസം സ്വീകരിക്കപ്പെടുന്നതിന് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടണമെന്നുണ്ടെന്ന് മുസ്ലിം സ്ത്രീകൾ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും വിക്ടിം വൺ പറയുന്നു. സുന്ദരികളായ സ്ത്രീകളെ കാണിച്ച് യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കുന്നതിനും ഉള്ളവരെ നിലനിർത്തുന്നതിനും ഐഎസ് ശ്രമിച്ചിരുന്നുവെന്നും യുവതി പറയുന്നു.