മനോജ് വധക്കേസില്‍ ജയരാജന്‍ പ്രതിപ്പട്ടികയിലേക്ക്?…ആശങ്കയോടെ സിപിഎം നേതൃത്വം

കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ല സെക്രട്ടറി പി ജയരാജനെ സിബിഐ പ്രതിചേര്‍ത്തതായി സൂചന.ഗൂഡാലോചന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അടുത്ത ദിവസം തന്നെ പ്രതിപട്ടികയില്‍ ചേര്‍ത്ത വിവരം കോടതിയെ ധരിപ്പിക്കും.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം.

 

18നാണ് പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്.പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഒരാള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നായിരിക്കും ഇനിയുള്ള സിബിഐയുടെ വാദം.ഇതോടെ സിപിഎമ്മിന്റെ സംസ്ഥാനത്തെ തന്നെ ശക്തനായ ജില്ലാ സെക്രട്ടറിയുടെ അറസ്റ്റ് 18ന് തന്നെ നടക്കുമെന്ന വിവരമാണ് ലഭിക്കുന്നത്.പ്രതിപ്പട്ടികയിലില്ലാത്ത തന്നെ സിബിഐ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് പീഡിപ്പിക്കുന്നത് തടയാന്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ജയരാജന്റെ വാദം.പ്രതിപ്പട്ടികയില്‍ ജയരാജന്‍ ഉണ്ടെന്ന് അറിയിക്കുന്നതോടെ ജാമ്യഹര്‍ജി കോടതി തള്ളുമെന്ന വിശ്വാസത്തിലാണ് സിബിഐയുടെ പുതിയ നീക്കം.ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു സിബിഐ ആദ്യം തീരുമാനിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

എന്നാല്‍ ജയരാജന്‍ ഹാജരാകാതെ ജാമ്യഹര്‍ജി നല്‍കുന്നത് കേസിനെ തന്നെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് എന്ന പുതിയ തന്ത്രത്തിലെക്ക് സിബിഐ നീങ്ങുന്നതിന്റെ കാരണമെന്നും പറയപ്പെടുന്നു.എന്നാല്‍ കേസില്‍ എന്ത് ഗൂഡാലോചനയാണ് ജയരാജന്‍ നടത്തിയിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.അതേസമയം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന വിവരം സിപിഎമ്മിന്റെ നേതാക്കളില്‍ ചിലര്‍ക്കും ബോധ്യപ്പെട്ട് കഴിഞ്ഞു.ഇനിയെന്ത് എന്ന ചര്‍ച്ചകള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സജീവമാണ്.
ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ് പ്രതിരോധിക്കാന്‍ മുതിരില്ലെന്ന് തന്നെയാണ് പ്രധാന നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം.

 

ജയരാജനെ ഈ കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.ആര്‍എസ്എസിന്റെ കണ്ണൂര്‍ ബൈടെക്ക് തീരുമാനപ്രകാരമാണ് ഇപ്പോഴത്തെ സിബിഐ നീക്കമെന്നും പറയപ്പെടുന്നു.എന്തയാലും ഈ മാസം 15 തുടങ്ങാനിരിക്കുന്ന പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന്റെ ചര്‍ച്ച ഇനി ജയരാജന്റെ അറസ്റ്റായിരിക്കും.ഇത് തന്നെയാണ് ആര്‍എസ്എസും മുഖ്യമന്ത്രിയും ഉദ്ദേശിച്ചതെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു.ജയരാജനെ അറസ്റ്റ് ചെയ്താല്‍ അത് സംഘപരിവാറിനെതിരായി കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാക്കം എന്നാണ് സിപിഎം നേതാക്കള്‍ കണക്കുകൂട്ടുന്നത്.എന്തയാലും പാര്‍ട്ടിയുടെ അടുത്ത നീക്കമെന്ത് എന്ന് കേരളം മുഴുവന്‍ ഉറ്റുനോക്കുകയാണ്.

Top