ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ ജെ​സി​ക്കയു​ടെ കൊ​ല​പാ​ത​കം: ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരേ കൊലക്കുറ്റം ചുമത്തി. മിതേഷ് പട്ടേൽ എന്ന ഇന്ത്യക്കാരനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. അറസ്റ്റിലായ ഇയാളെ ടീസിഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ തിങ്കളാഴ്ചയാണ് ജെസിക്ക പട്ടേൽ യുവതിയെ മിഡിൽസ്ബറോ നഗരത്തിലെ ലിൻതോർപ്പ് പ്രാന്തത്തിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രിട്ടനിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇവർ. ഭർത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ജെസിക്ക ജോലി നോക്കിയിരുന്നത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കെമിസ്റ്റ് ഷോപ്പിലും വീട്ടിലും ഫോറൻ സിക് പരിശോധന നടന്നു. പോസ്റ്റ്‌മോർ ട്ടം നടത്തിയെന്ന് പോലീസ് അറിയിച്ചു. എന്നാൽ മരണകാരണമുൾ പ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഒന്നര വർഷത്തിലേറെയായി ഇവർ ഈ വീട്ടിൽ  താമസിച്ചു വരികയായിരുന്നുവെന്നും എന്നാൽ ഇവർ തമ്മിൽ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയിൽ പ്പെട്ടിരുന്നില്ലെന്നും അയൽ ക്കാർ പറയുന്നു. ഈ പ്രദേശത്തെ താമസക്കാര് അത്ര പ്രശ്‌നക്കാരല്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു സംഭവം പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ലെന്നും പേരു വെളിപ്പെടുത്താത്ത ഒരു അയല്ക്കാരന്പറഞ്ഞു.JESSICA -MITHESH

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പ്രദേശത്ത് ഏറെക്കാലമായി താമസിച്ചു വരികയാണ് താനെന്നും ആദ്യമായാണ് ഇത്രയും പോലീസ് വാഹനങ്ങളും പോലീസുകാരും ഇവിടെ വരുന്നതെന്നും ഇയാൾ പറയുന്നു. വൈകിട്ട് 8 മണിയോടെയാണ് പോലീസ് സംഘം എത്തിയത്. തന്റെ മകനെപ്പോലും പുറത്തു വിടാൻ പോലീസ് അനുവദിച്ചില്ലെന്നും ഇയാള് വ്യക്തമാക്കി. സംഭവത്തില് ജെസിക്കയുടെ കുടുംബത്തിന്റെ പ്രസ്താവന ക്ലീവ്‌ലാന്ഡ് പോലീസ് പുറത്തു വിട്ടിട്ടുണ്ട്.

എന്നാൽ മരണകാരണമുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഒന്നര വർഷത്തിലേറെയായി ഇവർ ഈ വീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്നും എന്നാൽ ഇവർ തമ്മിൽ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അയൽക്കാർ പോലീസിനോടു പറഞ്ഞു. മാഞ്ചസ്റ്റർ സർവകലാശാലയിൽ പഠിക്കവെയാണ് ജെസിക്ക മിതേഷിനെ പരിചയപ്പെടുന്നത്. ഇവർ പിന്നീട് വിവാഹിതരാകുകയായിരുന്നു.

Top