കണ്ണൂർ :കോൺഗ്രസ് നേതാക്കൾക്ക് എതിരെ ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എപി .എംപിമാര്‍ മത്സരിക്കരുതെന്ന പാര്‍ട്ടിയുടെ കര്‍ശന നിലപാടിന് താന്‍ വഴങ്ങുകയായിരുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ ജയസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ തിരിച്ച് പിടിക്കാമെന്ന് മാത്രമാണ് താന്‍ വിചാരിച്ചത്. നേര്‍വഴിക്ക് പോകാന്‍ മാത്രമാണ് താന്‍ ആലോചിച്ചത്. ഒരു അച്ചടക്കമുള്ള പാര്‍ട്ടി കേഡറാണ് താന്‍. പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടേയില്ല.
എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് തീരുമാനിക്കും മുമ്പ് കോണ്‍ഗ്രസില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് കെ സുധാകരന്‍ എംപി. താനുള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ അവസരം ലഭിച്ചില്ലെന്നാണ് കെ സുധാകരന്റെ പരാതി. മതിയായ ചര്‍ച്ചകള്‍ മുമ്പ് നടന്നിരുന്നുവെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സ്‌നേഹിക്കുന്നവര്‍ ബാലറ്റില്‍ പ്രതിഷേധിച്ചാല്‍ അത്, പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ദോഷം ചെയ്യരുതെന്ന് പ്രവര്‍ത്തകരെ പറഞ്ഞ് മനസിലാക്കി വരികയാണ്. എഐസിസി അധ്യക്ഷനെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് തീരുമാനമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നല്ല നിലയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










