കര്‍ണി സേന കേരളത്തിലും: പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് സേന; കര്‍ണ്ണാടകയില്‍ ബോംബേറ്

തൃശൂര്‍: പദ്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ കര്‍ണി സേന. ഉത്തരേന്ത്യയിലെ പ്രതിഷേധങ്ങള്‍ അതിരുവിടുന്നതിനൊപ്പമാണ് കേരളത്തിലും പ്രതിഷേധം നടത്താന്‍ കര്‍ണി സേന ആലോചിക്കുന്നത്. സിനിമയ്ക്കെതിരെ കേരളത്തിലും പ്രക്ഷോഭം ആരംഭിക്കുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് ദിവസത്തിനകം കത്ത് നല്‍കുമെന്ന് കര്‍ണിസേനയുടെ കേരള വിഭാഗം പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗ് റണാവത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റണാവത്. അതിനിടെ ചിത്രത്തിനെതിരായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കര്‍ണാടകയില്‍ പദ്മാവത് പ്രദര്‍ശിപ്പിച്ച തീയറ്ററിനെതിരെ കര്‍ണിസേനക്കാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. വ്യാഴാഴ്ച സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ തീയറ്ററില്‍ നിന്നിറങ്ങുമ്പോഴായിരുന്നു സംഭവം. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്ക് പരുക്കേറ്റു.

Top