ഫീസ് അടച്ചില്ല;രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തി സ്‌കൂള്‍ അധികൃതരുടെ ക്രൂരത

പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയതായി പരാതി. കാഴ്ച വൈകല്യമുള്ള കുട്ടിയെയടക്കം രണ്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയത്. ഫീസ് അടയ്ക്കാത്തിന്റെ പേരില്‍ ആലുവയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതരില്‍ നിന്നും ക്രൂരത നേരിടേണ്ടി വന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ഇ.ഒ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീരിക്കാന്‍ ശിപാര്‍ശ ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരീക്ഷയെഴുതാനെത്തിയ രണ്ടു വിദ്യാര്‍ഥികളെ മാര്‍ച്ച് മാസത്തിലെ സ്‌കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അധ്യാപകന്‍ വെയിലത്ത് നിര്‍ത്തിയത്.

വെയിലത്ത് നില്‍ക്കേണ്ടി വന്ന വിദ്യാര്‍ഥികള്‍ പിന്നീട് വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോളാണ് സംഭവത്തെ കുറിച്ച് പുറം ലോകമറിയുന്നത്. കനത്ത ചൂട് ഏല്‍ക്കേണ്ടി വന്നത് മൂലം തളര്‍ച്ച അനുഭവപ്പെട്ട ഒരു വിദ്യാര്‍ഥി പിന്നീട് ആലുവാ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഫീസ് അടക്കാത്തതിന്റെ പേരിലാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിച്ചതെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സ്‌കൂള്‍ ഉപരോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ഇ.ഒ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top