കിറ്റക്സിലെ അതിഥി തൊഴിലാളികളുടെ ആക്രമണം: 50 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

കൊ​ച്ചി: കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെ കി​റ്റ​ക്‌​സിലെ അതിഥി തൊഴിലാളികൾ പൊലീസിനു നേരെ നടത്തിയ ആക്രമണത്തിൽ പോ​ലീ​സ് 50 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും എ​സ്പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ര​ണ്ട് കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സി​ഐ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച​തി​ന് വ​ധ​ശ്ര​മ കേ​സും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ കേ​സു​മാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റി​ലേ​റെ പേ​രാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല​ള്ള​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തൊ​ഴി​ലാ​ളി​ക​ൾ ചേ​രി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞ​ത്. അ​ക്ര​മ​സ​ക്ത​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു പോ​ലീ​സ് ജീ​പ്പു​ക​ൾ ക​ത്തി​ച്ചു. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Top